തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തില്‍ ഇഡി ഉദ്യോഗസ്ഥര്ഡക്ക് പരിക്ക്.സിപിഎം ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. മാസപ്പടി കേസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. സംഘർഷത്തില്‍ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. വാഹനം അടിച്ചു തകര്‍ത്തു. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. വാഹന ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവറെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്ത് 4 ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. ഒരു ബാങ്ക് ഉദ്യോഗസ്ഥയും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. പിണറായിയുടെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടന്നത്. എട്ടരമണിക്കൂര്‍ സമയം റെയ്ഡ് നീണ്ടുനിന്നു. വീണയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

















