നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കടുത്ത പ്രതിരോധത്തിലായി എൻ ടി എ. രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ ചോർന്നത് എൻ ടി എ സിസ്റ്റത്തില്‍ നിന്നെന്ന കണ്ടെത്തലിന് പിന്നാലെ സി ബി ഐ അന്വേഷണം വ്യാപിപ്പിച്ചു.നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ എൻ ടി എ സിബിഐക്ക് കൈമാറി.
കെമിസ്ട്രി പേപ്പർ ചോർത്തിയത് പി വി കുല്‍ക്കർണിയും ബയോളജി ഭാഗങ്ങള്‍ ചോർത്തിയത് മന്ദാരയുമാണ് എന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്ന നിലവിലെ സംഘത്തെ എൻ ടി എ പിരിച്ചുവിട്ടു. പുതിയ ചോദ്യപ്പേപ്പർ സമിതി ഉടൻ രൂപീകരിക്കും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതുമായി നേരിട്ട് ബന്ധമുള്ള രണ്ട് പേരെ സി ബി ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
ചോദ്യപേപ്പർ ടെലിഗ്രാം വഴി പി ഡി എഫ് രൂപത്തില്‍ 15 ലക്ഷം രൂപ വരെ ഈടാക്കിയാണ് വിദ്യാർത്ഥികള്‍ക്ക് വിറ്റത്. സംഭവത്തില്‍ സി ബി ഐ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുന്നു എന്നാണ് റിപ്പോർട്ട്.

















