തൃണമൂല്‍ കോണ്ഗ്രസില്‍ രൂപപ്പെട്ട ഭിന്നത രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയോട് എൻഡിഎയെ കൂടുതല്‍ അടുപ്പിക്കും. ഭരണഘടനാഭേദഗതി ബില്ലുകള്‍ പാസാക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് വീണുകിട്ടിയ അവസരമെന്നപോലെ തൃണമൂല്‍ കോണ്ഗ്രസില്‍ ആഭ്യന്തര കലാപം രൂപപ്പെട്ടത്. ലോക്സഭയില്‍ 28ഉം രാജ്യസഭയില്‍ ഒന്പതും ഉള്‍പ്പെടെ 37 എംപിമാരാണ് തൃണമൂലിനുള്ളത്. ഇതില്‍ പകുതിയിലേറെപ്പേർ ഇപ്പോള്‍ വിമതപക്ഷത്ത് എത്തിയത് എൻഡിഎയ്ക്ക് ആത്മവിശ്വാസം പകരുന്നു.

തൃണമൂലിന്റെ ഒന്പത് രാജ്യസഭാ എംപിമാരില്‍ മൂന്നുപേർ ഇതിനോടകം രാജി സമർപ്പിച്ചിട്ടുണ്ട്. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാൻ 163 പേരുടെ പിന്തുണ ആവശ്യമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്പോള്‍ നിലവില്‍ 148 പേരുള്ള എൻഡിഎയുടെ അംഗബലം 151 ആയി ഉയരും. രാജി സമർപ്പിച്ച മൂന്ന് തൃണമൂല്‍ എംപിമാരുടെ സീറ്റുകളില്‍ക്കൂടി ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ എൻഡിഎയുടെ രാജ്യസഭയിലെ അംഗബലം 154 ആയി കൂടും. 163 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഒന്പത് പേരുടെ അകലം മാത്രമാണുള്ളത്. കൂടുതല്‍ തൃണമൂല്‍ എംപിമാർ രാജി സമർപ്പിച്ച്‌ എൻഡിഎയ്ക്ക് ഒപ്പം ചേർന്നാല്‍ ലക്ഷ്യം വേഗത്തിലാകും. ഇതിനുള്ള അണിയറ നീക്കങ്ങള്‍ ബിജെപിയില്‍ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുമുന്നോടിയായി തൃണമൂല്‍ കോണ്ഗ്രസിലെ ആഭ്യന്തരകലാപം ഉടൻ നേട്ടമാക്കാൻ ബിജെപിക്കു സാധിച്ചില്ലെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന ലക്ഷ്യത്തിന് വെല്ലുവിളികള്‍ നേരിട്ടേക്കാം. ഉത്തർപ്രദേശില്‍നിന്നുള്ള പത്ത് രാജ്യസഭാംഗങ്ങള്‍ നവംബറില്‍ വിരമിക്കുന്പോള്‍ എൻഡിഎയ്ക്കുള്ള പിന്തുണ വീണ്ടും കുറയും.ഉത്തർപ്രദേശില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷിയായ സമാജ്വാദി പാർട്ടി സീറ്റ് നില ഉയർത്തിയാല്‍ എൻഡിഎയ്ക്ക് ഗുണം ചെയ്യില്ല.അതേസമയം ഭരണ-പ്രതിപക്ഷവുമായി ഇപ്പോഴും സഖ്യത്തിലല്ലാത്ത വൈഎസ്‌ആർ കോണ്ഗ്രസ് പാർട്ടി, ബിജു ജനതാദള്‍, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണ നിർണായകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക