തൃക്കാക്കരയില്‍ വിജയിക്കുമെന്ന ആത്മവിശ്വസാം പ്രകടപ്പിച്ച്‌ അഖില്‍ മാരാർ. മണ്ഡലത്തില്‍ 50,000 വോട്ട് ബിജെപിക്ക് കിട്ടിയാല്‍ തൻ്റെ വിജയം സുനിശ്ചിതമാണെന്നും അഖില്‍ പറഞ്ഞു.

‘അഖില്‍ മാരാർ തൃക്കാക്കരയില്‍ വന്ന് മത്സരിക്കുമ്പോള്‍ ഇന്നലെകളില്‍ ഇവിടെ മത്സരിച്ച എൻ രാധാകൃഷ്ണൻ ആയാലും അതിനു മുൻപ് മത്സരിച്ച സജിയേട്ടൻ ആയാലും ഇങ്ങനെ ഓരോ മനുഷ്യരും ഉണ്ടാക്കിയെടുത്ത ഒരു ബേസിനു മുകളിലാണ് ഞാൻ വരുന്നത്. ആ ബേസിനു മുകളില്‍ നിന്നുകൊണ്ടാണ് എനിക്ക് വോട്ട് വർദ്ധിപ്പിക്കാൻ പറ്റുന്നത്.35000 വോട്ടിന്റെ ബേസ് ഉള്ള ഒരു മണ്ഡലമാണ് തൃക്കാക്കര. 50000 വോട്ട് തൃക്കാക്കരയില്‍ ബി.ജെ.പിക്ക് കിട്ടിയാല്‍ എനിക്ക് ഇവിടെ വിജയിക്കാനാകും. ഇവിടെ പരമാവധി പോള്‍ ചെയ്യപ്പെടാൻ പോകുന്നത് ഒന്നേകാല്‍ ലക്ഷം വോട്ടാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‌ഐആർില്‍ ഒരുപാട് വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിട്ടുണ്ട് . ഒന്നേകാല്‍ ലക്ഷം വോട്ട് ഇവിടെ പോള്‍ ചെയ്താല്‍ നിലവില്‍ 2020ക്ക് കഴിഞ്ഞ പ്രാവശ്യം 2021ല്‍ 14000 വോട്ട് കിട്ടി. 2016ല്‍ ബിജെപിക്ക് 23000 വോട്ട് നിയമസഭയില്‍ കിട്ടി. ഈ 2016ല്‍ 23000 വോട്ട് താമരചിഹ്നത്തില്‍ കുത്തിയ തൃക്കാക്കരക്കാർ ഇവിടെ ഉണ്ടെന്ന് ആലോചിക്കുക. 2021ല്‍ സംഘടനാപരമായ ചില പ്രശ്നങ്ങളും മറ്റും കാരണം ആ വോട്ട് കുറഞ്ഞിട്ടുണ്ടെങ്കില്‍ പോലും 16000 വോട്ട് അവിടെയും വന്നു. 16 പ്ലസ് 14 വോട്ട് 2021ലെ മാത്രം കണക്കെടുത്താലുണ്ട് .ലോക്സഭയിലെ കണക്കെടുത്താലും ഉണ്ട് 30000 . ഈ വോട്ടിന്റെ ബേസ് ഷുവർ ആയിട്ട് തൃക്കാക്കരയില്‍ ഉണ്ട്.

ഈ വോട്ട് പ്ലസ് ഉമാ തോമസിനോടുള്ള ജനങ്ങളുടെ വിരു വിരുദ്ധവികാരം. ഉമാ തോമസിനെ ഈ പാർട്ടി സീറ്റ് കൊടുക്കാതെ മാറ്റി നിർത്തണമെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസ് ആണ് യദീപ്തി മേരി വർഗീസിന് സീറ്റ് കൊടുക്കണം എന്ന് പറഞ്ഞ് ആയിരുന്നു ഇവിടെ ആദ്യം ചർച്ച നടന്നത്. പിന്നീട് ഷിയാസിന് സീറ്റ് കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ള ചർച്ച ഉണ്ടായിരുന്നു . എന്തുകൊണ്ടാണ് ഷിയാസിനെയും ദീപ്തി മേരി വർഗീസിനെയും തൃക്കാക്കരയില്‍ പരിഗണിച്ചത്. ഉമാതോമസ് ബെസ്റ്റ് ആണെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസ് അങ്ങനെ ഒരു ചർച്ചയ്ക്ക് പോകണ്ട കാര്യം. ആ രാഷ്ട്രീയ പാർട്ടിക്ക് തന്നെ മനസ്സിലായി ഈ എംഎല്‍എ പരാജയമായിരുന്നു എന്നും അവർക്ക് സീറ്റ് കൊടുക്കുന്നതില്‍ കാര്യമില്ല എന്നും

ഉമാ തോമസ് മാറി നില്‍ക്കണമെന്നും .കേരളത്തില്‍ ഇന്ന് പിണറായി വിജയനെതിരെ ഏറ്റവും ശക്തമായി സംസാരിച്ചിട്ടുള്ള ഏത് രാഷ്ട്രീയ യുവനേതാക്കന്മാരെക്കാട്ടിലും മുന്നില്‍ ഞാൻ നില്‍ക്കും. എനിക്ക് ഉറപ്പാണ് ആ പിണറായി വിരുദ്ധവികാരം എനിക്ക് തന്നെ വോട്ടായി മാറും .എംഎല്‍എ വിരുദ്ധ വികാരം എനിക്ക് തന്നെ വോട്ടായി മാറും. അതിനേക്കാള്‍ ഉപരി എണ്ണയിട്ട യന്ത്രം പോലെ ചലിച്ചുകൊണ്ടിരിക്കുന്ന ബിജെപിയുടെയും ട്വൻ്റി 20യുടെയും മഹിളാ വിങ് ഉണ്ട്, എനിക്ക് വേണ്ടിയിട്ട് വോട്ട് പിടിക്കുന്ന ചേച്ചിമാരുടെ കാര്യമാണ് ഞാൻ ഈ പറയുന്നത്.

അഭൂതപൂർവ്വമായ പിന്തുണ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ സമൂഹത്തിന് ഇടയില്‍ നിന്നാണ്.തിരഞ്ഞെടുപ്പ് പ്രചരണം നിരീക്ഷിക്കാൻ ആർഎസ്‌എസിന്റെ മുതിർന്ന നേതാക്കന്മാർ ഓരോ മണ്ഡലത്തിലും വരും. അവർ പറഞ്ഞത് അഖിലിന് ഈ കിട്ടുന്ന സ്വീകാര്യത ഒക്കെ വോട്ടായി മാറിയാല്‍ ഭൂരിപക്ഷം പതിനായിരം കിടക്കുമോ എന്നാണ് അവരുടെ ചർച്ച. ഇവിടുത്തെ എല്‍ഡിഎഫിന്റെ കാൻഡിഡേറ്റ് ആരാണെന്ന് തൃക്കാക്കരക്കാർക്ക് അറിയത്തില്ല. ഉമാ തോമസ് ആരാണെന്നുള്ള കാര്യം നാലു വർഷം കൊണ്ട് ഇവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക