ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറെ ആശീര്‍വദിച്ച്‌ അഘോരി സന്യാസി.നെടുങ്കാട് ഭവന സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു.

കാറില്‍ രാജീവ് ചന്ദ്രശേഖറിന്റെ അടുത്തേയ്ക്ക് എത്തിയ അഘോരി തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചു. കാശിയില്‍ തപസിലായിരുന്നുവെന്നും ക്ഷേത്രദര്‍ശനത്തിനായും ബിജെപി സ്ഥാനാര്‍ഥികളെ അനുഗ്രഹിക്കുന്നതിനായും കേരളത്തില്‍ എത്തിയതാണെന്നും ഒപ്പമുണ്ടായിരുന്ന സന്യാസിമാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളെ അയച്ചത് യോഗി ആദിത്യനാഥ് ആണെന്നും ഇനി കന്യാകുമാരിയിലേക്കാണ് യാത്രയെന്നും സന്യാസിമാര്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം നടക്കാന്‍ ശ്രമിച്ചെങ്കിലും രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നവരും പ്രോത്സാഹിപ്പിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക