മെസേജിംഗ് ആപ്പ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്ബനിയായ എക്സ്.വാട്സാപ്പിനും ടെലഗ്രാമിനും ബദലായി എക്സ് ചാറ്റ് എന്ന പുതിയ ആപ്പാണ് മസ്‌ക് അവതരിപ്പിക്കുന്നത്. നിലവില്‍ ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്.

എൻഡ്-ടു-എൻഡ് -എൻക്രിപ്ഷനിലൂടെ സന്ദേശങ്ങള്‍ക്ക് പൂർണ സുരക്ഷ ഉറപ്പാക്കുന്നു. മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി പരസ്യങ്ങളുമില്ല. ഉപയോക്താക്കളുടെ സ്വകാര്യത ട്രാക്ക് ചെയ്യാൻ കഴിയില്ലെന്നും കമ്ബനി അവകാശപ്പെടുന്നു. നിലവിലുള്ള എക്സ്(പഴയ ട്വിറ്റർ) അക്കൗണ്ട് ഉപയോഗിച്ച്‌ നേരിട്ട് ലോഗിൻ ചെയ്യാം.സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഇതിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാട്‌സാപ്പിന്റെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎസില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എക്‌സ് ചാറ്റിന്റെ വരവ്. വാട്സാപ്പ് സന്ദേശങ്ങള്‍ ചോരുന്നുണ്ടെന്ന ആരോപണത്തെ പിൻതാങ്ങിക്കൊണ്ട്, വാട്‌സാപ്പിനെ വിശ്വസിക്കാനാവില്ല, യഥാർത്ഥ സ്വകാര്യതയ്ക്കായി എക്സ് ചാറ്റ് ഉപയോഗിക്കൂ എന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. ടെലഗ്രാം മേധാവി പാവല്‍ ദുരോവും വാട്‌സാപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനും എക്‌സ് ചാറ്റിന്റെ പ്രത്യേകതയാണെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങള്‍ തനേ ഇല്ലാതാകുന്ന ഫീച്ചറും ഇതിനുള്ളിലുണ്ട്. വലിയ ഫയലുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ വേഗത്തില്‍ കൈമാറാം. സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്കും ഇതില്‍ സൗകര്യമുണ്ട്.

ഐഫോണില്‍ ഈ സേവനം ലഭ്യമാകാൻ iOS 26-ഓ അതിന് ശേഷമുള്ള വേർഷനുകളോ ആവശ്യമാണ്. അതുപോലെ ഐപാഡ് ഉപയോക്താക്കള്‍ക്ക് iPadOS-26 വേർഷനോ അതിനു മുകളിലോ ഉണ്ടായിരിക്കണം. ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത ശേഷം നിലവിലുള്ള എക്‌സ് അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച്‌ ലളിതമായി തന്നെ സൈൻ-ഇൻ ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതല്‍ സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റി പിൻ കൂടി സെറ്റ് ചെയ്യുന്നതോടെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയച്ചുതുടങ്ങാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക