മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.കടിയേറ്റ എല്ലാവര്‍ക്കും ആദ്യ ഡോസ് പേ വിഷവാക്‌സിന്‍ നല്‍കിയതിനാല്‍ ഭയപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നായ ചത്തതിന് പിന്നാലെ നഗരസഭ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിരുത്തി.ഗവണ്‍മെന്റ് ആശുപത്രി പ്രതിനിധികള്‍,വെറ്റിനറി ആശുപത്രി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനാല്‍, ഡോഗ് കാച്ചേഴ്‌സിനെ വിളിപ്പിച്ച്‌ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും നഗരപരിധിയിലെ നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനും തീരുമാനമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക