ഫോണിന്റെ ചാർജ് പെട്ടെന്ന് ഇറങ്ങി പോവുന്നതായി തോന്നാറുണ്ടോ… ? പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ കിട്ടുന്ന ബാറ്ററി ലൈഫ് ഒന്നും പിന്നീടുള്ള ഉപയോഗത്തില്‍ കാണറില്ല.
നമ്മള്‍ ഉപയോഗിക്കുന്ന ആപ്പുകളാണ് ചാർജ് വലിച്ചെടുക്കുന്നത്. ചാർജ് വലിച്ചെടുക്കുന്നതില്‍ വാട്‌സ്‌ആപ്പ് ഒരു അംഗമാണ്.
വാട്സ്ആപ്പ് മൊബൈല്‍ ബാറ്ററി ചാർജ് കവരുന്നതിനൊപ്പം നല്ല തോതില്‍ ഡാറ്റയും ഉപയോഗിക്കും. എന്നാല്‍ സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാകും. സെറ്റിങ്സില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ അമിത ഡാറ്റ ഉപയോഗം കുറയ്ക്കാം .
വോയ്സ്, വീഡിയോ കോളുകള്‍ക്കിടയില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാം – വാട്സ്‌ആപ്പ് ഓപ്പണ്‍ ചെയ്യക- മുകളില്‍ വലത് ഭാഗത്തുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പുചെയ്ത് സെറ്റിങ്സ് തെരഞ്ഞെടുക്കുക- സ്റ്റോറേജ് ആൻഡ് ഡേറ്റ തിരഞ്ഞെടുക്കുക- എനേബിള്‍ ലെസ് ഡേറ്റ ഫോർ കോള്‍സ് സെലക്‌ട് ചെയ്യുക. മികച്ച ഓഡിയോ നിലവാരം നിലനിർത്തി കോളുകള്‍ കുറച്ച് ഡാറ്റ ഉപയോഗിക്കുന്നതാണ് മാറ്റം.
മീഡിയ അപ്ലോഡ് ക്വാളിറ്റി – നിങ്ങള്‍ അയയ്ക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും ക്വാളിറ്റി മാറ്റുകയാണ് ഡാറ്റ സംരക്ഷിക്കാനുള്ള മറ്റൊരു മാർഗം. സ്റ്റോറേജ്, ഡാറ്റ വിഭാഗത്തില്‍, മീഡിയ അപ്ലോഡ് ക്വാളിറ്റി ടാപ്പ് ചെയ്യുക, എച്ച്‌ഡിക്ക് പകരം സ്റ്റാൻഡേർഡ് ക്വാളിറ്റി തിരഞ്ഞെടുക്കുക.












