സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായി വിമർശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സർക്കാരിനെയും വൈദ്യുതി വകുപ്പിനെയും പരിഹസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. “പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!” എന്നായിരുന്നു രാഹുലിന്റെ പരിഹാസരൂപേണയുള്ള കുറിപ്പ്.
കേരളത്തില്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവർ കട്ടുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സർക്കാരിന്റെ ‘കെ’ ബ്രാൻഡിംഗിനെ പരിഹസിച്ചാണ് അദ്ദേഹം സംസാരിച്ചത്.കടുത്ത വേനല്‍ ചൂടില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കെ.എസ്.ഇ.ബി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സർക്കാരിന്റെ പ്രധാന പദ്ധതികളായ കെ-റെയില്‍, കെ-ഫോണ്‍ എന്നിവയുടെ പേരിനോട് ചേർത്ത് വൈദ്യുതി തടസ്സത്തെ ‘കെ-കട്ട്’ എന്ന് വിശേഷിപ്പിച്ച രാഹുല്‍, മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

















