കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ്. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.കോണ്‍ഗ്രസ് നേതാക്കള്‍ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും പിന്തുണക്കുകയായിരുന്നു.
പിണറായി സർക്കാരിനെതിരെ നിരവധി വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവന്ന മാത്യുവിനെ മന്ത്രിയാക്കാതിരുന്നത് അനീതിയെന്ന് പ്രമേയത്തില്‍ പറയുന്നു. അതേസമയം, മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ന് മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















