പാലാക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ വീണ്ടും വിമർശനവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖില്‍ മാരാർ.വർഷങ്ങള്‍ക്ക് മുൻപ് അബുദാബിയില്‍ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങള്‍ക്കിടയിലെ തർക്കങ്ങള്‍ക്ക് കാരണമെന്ന് അഖില്‍ മാരാർ വെളിപ്പെടുത്തി.
അബുദാബിയില്‍ നടന്ന ഒരു പരിപാടിക്കിടെ നടൻ ജോജു ജോർജിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള ദേഷ്യത്തിന് പിന്നിലെന്ന് അഖില്‍ പറയുന്നു.പാലക്കാട് മത്സരിച്ച് തോല്‍ക്കാൻ പോകുന്ന ആളെ പരിഹസിക്കാൻ താനില്ല എന്ന് അഖില്‍ മാരാർ കൂട്ടിച്ചേർത്തു.‘
‘പിഷാരടി എന്ന വ്യക്തിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാർട്ടിയില്‍ വന്നത് ചിലർ പരിഹസിക്കുന്നത് കണ്ടപ്പോള്‍ ഞാൻ ഒരു പൊതു ചോദ്യം ചോദിച്ചതാണ്.ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോല്‍ക്കാൻ പോകുന്ന അയാളെ ഞാൻ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായ ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്.
അബുദാബിയില് മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള് വേദിയില് നിന്നും ജോജു ജോര്ജ് ഇറങ്ങി പോയത് എന്താണെന്ന് ചോദിക്കണം. ഇതിന് വൃത്തികെട്ട മനസോടെയാണ് രമേഷ് പിഷാരടി അവിടെ കളിച്ചത്.ആ ദേഷ്യമുണ്ട് എനിക്ക്. ജോജുവിന് വേദിയില് കയറാന് പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചതിന് പിന്നാലെയാണ് അന്ന് ജോജു ആ പരിപാടിയില്‍ പങ്കെടുത്തത്.പക്ഷേ ജോജുവിനെ ആ പരിപാടിയില്‍ കയറ്റാതിരിക്കാനായി ചില കളികള്‍ കളിച്ചത്തില്‍ പ്രധാനി ഈ പിഷാരടി ആയിരുന്നു.”
ഞാൻ ജയിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഞാൻ അനാവശ്യമായി ഒന്നിലും ഇടപെടാറില്ല . എന്റെ ആവശ്യം ചിലർക്ക് അനാവശ്യം ആയിരിക്കും.എനിക്ക് റോബിൻ രാധാകൃഷ്ണനോട് പ്രശ്നം ഒന്നും ഇല്ല. ബിഗ്ബോസില്‍ റോബിൻ വന്നപ്പോള്‍ ഞാൻ റോബിനോടു സ്നേഹത്തിലാണ് സംസാരിച്ചത്. ബിഗ് ബോസില്‍ ഉള്ളതൊക്കെ അവിടെ കളഞ്ഞു.
റോബിനും ഞാനും ഒരുമിച്ച് ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് സിനിമ ചെയ്യാനുള്ള കഴിവുള്ള ഒരാളല്ല ഞാൻ. നമ്മുടെ ആശയങ്ങള്‍ ജനത്തോട് പറയാൻ സിനിമ ഒരു മികച്ച മീഡിയമാണ്. ഞാൻ ആദ്യം എടുത്ത സിനിമ ഒരു പൊളിറ്റിക്കല്‍ സറ്റയർ ആണ്.
തിരഞ്ഞെടുപ്പിന് ശേഷം സിനിമയിലേക്ക് തിരികെ പോകാൻ ഉദ്ദേശിക്കുന്നില്ല.പറയാൻ ആഗ്രഹിക്കുന്ന ഗൗരവകരമായ ആശയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം സിനിമ ചെയ്യും. രാഷ്ട്രീയത്തിലേക്ക് വരാനുള്ള ഒരു മാർഗ്ഗം മാത്രമായിരുന്നു എനിക്ക് സിനിമ.
ചില സിനിമാ നടന്മാർക്ക് എന്തുകൊണ്ടാണ് സീറ്റ് ലഭിക്കുന്നത്. കാരണം നമ്മള്‍ ഒരു മേഖലയില്‍ പ്രവർത്തിച്ച് അവിടെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് നമുക്ക് അവസരം ലഭിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യം നമുക്കുണ്ട്. റിയാലിറ്റി ഷോയില്‍ അഭിനയിക്കുന്നതിനേക്കാള്‍ എളുപ്പമാണ് രാഷ്രീയം. തൃക്കാക്കരയില്‍ മാറാത്ത മാരാര് മാറ്റും.’’അഖില്‍ വ്യക്തമാക്കി.

















