അരുവിക്കര മണ്ഡലത്തിലെ വിതുര കല്ലാറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ വ്യാപക അക്രമം.ആക്രമണത്തില്‍ സ്ത്രീകളടക്കം നാല് യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്.
പൊന്മുടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഓഫീസിലെ ഫർണിച്ചറുകളും പ്രചാരണ സാമഗ്രികളും അക്രമിസംഘം അടിച്ച് തകർത്തു. പരുക്കേറ്റ പ്രവർത്തകരെ ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവർത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയഭീതി പൂണ്ട ഇടതുമുന്നണി ബോധപൂർവം അക്രമം അഴിച്ചുവിടുകയാണെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി.
സംഭവത്തില്‍ വിതുര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലിസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധത്തിനൊരുങ്ങുകയാണ്.





