തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിഗ് ബോസ് താരം അഖില്‍ മാരാര്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ആണ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്.തൃക്കാക്കരയില്‍ ട്വന്റി-20ക്ക് വേണ്ടിയാണ് അഖില്‍ മാരാര്‍ ആദ്യമായി മത്സരിക്കാന്‍ ഇറങ്ങിയത്.

തൃക്കാക്കരയില്‍ താന്‍ വോട്ട് പിടിക്കുമെന്നും വിജയിക്കുമെന്നുളള ആത്മവിശ്വാസം അഖില്‍ മാരാര്‍ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു.തൃക്കാക്കരയിലെ പ്രചാരണ പരിപാടിക്കിടെ അഖില്‍ മാരാര്‍ റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ ഡോ. അരുണ്‍ കുമാറിനെ വെല്ലുവിളിച്ചത് വൈറലായിരുന്നു. തൃക്കാക്കര മണ്ഡലത്തില്‍ താന്‍ മുന്നിലാണ് എന്നുളള വാര്‍ത്ത അരുണ്‍ കുമാര്‍ വായിക്കുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ടെണ്ണല്‍ ദിനത്തില്‍ അഖില്‍ മാരാര്‍ക്ക് പരിഹാസ രൂപത്തില്‍ അരുണ്‍ കുമാര്‍ മറുപടി നല്‍കിയിരിക്കുകയാണ്. ”ചില പ്രേക്ഷകരെങ്കിലും കാത്തിരുന്ന തൃക്കാക്കരയിലെ ഫലം ഞാനങ്ങ് പറയുകയാണ്. അഖില്‍ രാജ് എന്ന അഖില്‍ മാരാര്‍ പതിനായിരം വോട്ട് പോലും തികച്ച്‌ പിടിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ 9161 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ ഒന്നാം സ്ഥാനത്താണ് എന്നാണ് മനസ്സിലാക്കുന്നത്.

ആം ആദ്മി പാര്‍ട്ടി കഴിഞ്ഞാല്‍ താഴേന്ന് മുകളിലേക്ക് അടുത്തത് അഖില്‍ രാജ് ആണ്. 24303 വോട്ടുകള്‍ക്ക് അഖില്‍ രാജ് എന്ന അഖില്‍ കോട്ടാത്തല ഇപ്പോള്‍ പിന്നിലാണ്. ആദ്യം യൂത്ത് കോണ്‍ഗ്രസ് ആയിരിക്കുകയും പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയും അവിടെ നിന്ന് യുവമോര്‍ച്ചയിലേക്കും ബിജെപിയിലേക്കും വന്ന് അവിടെ നിന്ന് ട്വന്റി 20യിലേക്ക് വന്ന് മത്സരിച്ച അഖില്‍ മാരാര്‍ കഷ്ടിച്ച്‌ പിടിച്ചിരിക്കുന്നത് 9161 വോട്ടുകളാണ്. തൃക്കാക്കരയില്‍ ഉമ തോമസിനേക്കാള്‍ 24000 വോട്ടുകള്‍ക്ക് പിറകില്‍ ആണ് അഖില്‍ രാജ്. സന്തോഷമായല്ലോ എല്ലാവര്‍ക്കും”, എന്നാണ് അരുണ്‍ കുമാറിന്റെ പരിഹാസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക