മോഹൻലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപയാണെന്ന്.സർക്കാർ ഫണ്ടാണ് ഉപയോഗിച്ചത്.വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പില്‍ പറയുന്നു.

തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്.കണ്ടും മിണ്ടിയും ഇരുവർ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖമായിരുന്നു ഇത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു.മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പി ആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നില്‍ എന്നാണ് സിപിഎം പറഞ്ഞത്. പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചത്.

തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇത്തരമൊരു പരിപാടിയെക്കുറിച്ച്‌ പിണറായി വിജയൻ ലാലിനോട് സൂചിപ്പിച്ചത്.അത് മോഹൻലാല്‍ സസന്തോഷം സമ്മതിക്കുകയായിരുന്നു.മുൻപ് 2011ലെ നിയമസഭാ തെ രഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായി മോഹൻലാല്‍ ഇത്തരത്തില്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക