കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച്‌ പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച്‌ ചിത്രീകരിച്ചത്.ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ് വിവരം.

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചതോടുകൂടിയാണ് പ്രതിഷേധം ഉയർന്നിരുന്നു.അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഘത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും പൊലീസ് വേഷത്തിലെത്തിയവരും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യഘട്ടത്തില്‍ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല.അതുകൊണ്ടുതന്നെ പൊലീസ് യൂണിഫോമിലുള്ളയാള്‍ കോമരങ്ങളെ മർദിക്കുന്നത് കണ്ടപ്പോള്‍ ആശയക്കുഴപ്പമുണ്ടായി. പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക