സിനിമാസെറ്റില്‍ സ്ത്രീകള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച്‌ നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങള്‍ മാനേജ് ചെയ്യാൻ സ്ത്രീകള്‍ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി പറയുന്നു. ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ വിവാദ പരാമർശം.

നടി വിൻസി അലോഷ്യസ് സിനിമാ സെറ്റില്‍ നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച്‌ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ അധികരിച്ചായിരുന്നു മാലാ പാർവതിയുടെ പരാമർശം. നടിയുടെ വാക്കുകള്‍:സിനിമയില്‍ ആളുകള്‍ പറയുന്ന കളിതമാശ പോലും.. ബ്ലൗസ് ഒന്നുശരിയാക്കാൻ പോകുമ്ബോള്‍ ഞാൻ കൂടി വരട്ടെയെന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ് ആയി, എല്ലാം അങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്ന് പറഞ്ഞാപോരെ.. ഇതൊക്കെ വലിയ വിഷമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അങ്ങനെയാണെങ്കില്‍ ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് നിലനില്‍ക്കാനേ സാധിക്കില്ല. റോഡ് മുറിച്ചുകടക്കുമ്ബോള്‍ ലോറിയും ബസുമൊക്കെ തട്ടാതെ എങ്ങനെയാണോ നമ്മള്‍ എതിർവശത്തേക്ക് എത്തുന്നത് പോലെ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കണം. ലോറി വരുന്നുവെന്ന പേരില്‍ റോഡിലിറങ്ങി നടക്കാതിരുന്നാല്‍ ആർക്കാണ് നഷ്ടം?

സ്ത്രീകള്‍ ജോലി ചെയ്യുമ്ബോള്‍ സ്ത്രീകളുടെ പ്രത്യേകത വച്ചിട്ട്, ആളുകള്‍ പലതും ചോദിക്കും. കൂടെ വരുമോ, കിടക്കുമോ എന്നൊക്കെ ചോദിക്കും. അത് അവരുടെ ആവശ്യമാണ്. അങ്ങനെയുള്ള ആളുകള്‍ ഉള്ളതുകൊണ്ട് നമ്മള്‍ വീട്ടിലിരിക്കാൻ തീരുമാനിച്ചാല്‍ ജീവിതകാലം മുഴുവൻ ഇരിക്കേണ്ടി വരും. ഇത് മാനേജ് ചെയ്യാൻ പഠിക്കണം. പ്രതികരിക്കാം, പക്ഷെ വഴക്കിടാതെ തന്നെ പ്രതികരിക്കാമല്ലോ? അതൊരു ഒരു സ്കില്‍ ആണ്. – മാലാ പാർവതി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക