“ദൃശ്യം 3 “സിനിമയിലെ ജോർജ്ജ് കുട്ടിയായി മോഹൻലാലും , “ഒറ്റക്കൊമ്പൻ ” സിനിമയിലെ കുറുവച്ചനായി സുരേഷ് ഗോപിയും ഇന്ന് പാലായിലെത്തും. ദൃശ്യത്തിൻ്റെ ചിത്രീകരണം ഇന്ന് പകൽ പാലാ ജോസ് തിയറ്ററിലും പരിസരങ്ങളിലുമാണ്. ഒറ്റക്കൊമ്പൻ്റെ ഷൂട്ട് നടക്കുന്നത് ഇന്ന് രാത്രി 9.30 ക്ക് ശേഷം പാലാ കുരിശുപള്ളിയുടെ മുന്നിലെ മെയിൻ റോഡിലാണ്. സംഘടന രംഗങ്ങളടക്കമുള്ള ത്രസിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം നിർമ്മിക്കുന്നത് , ആൻ്റണി പെരുമ്പാവൂരാണ്. ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസാണ്. നിർമ്മാണം ഗോകുലം ഫിലിംസ്. ഏറ്റവും ശ്രേദ്ധേയമായ കാര്യം,രണ്ടു സിനിമകളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, സിദ്ദു പനയ്ക്കൽ ആണെന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയുടെ ചിത്രീകരണത്തിനായി പാലാ നഗരവും തെരുവീഥികളും വർണ്ണ ത്തോരണങ്ങളാലും വൈദ്യുതി ദീപങ്ങളാലും അലങ്കരിക്കപ്പെട്ടു കഴിഞ്ഞു. ഇരു താരങ്ങളുടെയും ആരാധകരും ഇപ്പോൾ ആവേശ കൊടുമുടിയിലാണ്. കടപ്പാട് : ബിജു പുളിക്കകണ്ടം , പാലാ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക