സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റില്‍ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. രജിത് കുമാർ ഓടിക്കുന്ന കാറിന്റെ മുൻ സീറ്റില്‍ രേണു സുധിക്കൊപ്പം മറ്റൊരു യുവതിയുമുണ്ട്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സംഘത്തിനെതിരെ ഉയരുന്നത്. നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓണ്‍ലൈൻ മീഡിയയ്ക്ക് മുന്നില്‍ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെല്‍റ്റ് ഇട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റില്‍ ഇരിക്കാനിടമില്ലാ അതാണ് മുൻ സീറ്റിലെന്നാണ് ഇവരുടെ പക്ഷം.
എന്നാല്‍ വിഡിയോയിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്ത് ആളുകള്‍ പറയുന്നു. രേണു സുധി രജിത് കുമാർ ബന്ധത്തെ ചൊല്ലിയും സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉയരാറുണ്ട്.

















