ഒരു കാലത്ത് സിനിമാതാരങ്ങളുടെ വിജയവും പരാജയവും തീരുമാനിച്ചിരുന്നത് വെള്ളിയാഴ്ച റിലീസുകളായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ കാലത്ത് ഒരു വീഡിയോയോ ഒരു പരാമർശമോ മതി, ഒരാളുടെ ജനപ്രീതി ഉയരാനും തകർന്നടിയാനും.ഇൻഫ്ലുവൻസർ ലോകത്ത് വലിയ പിന്തുണ നേടിയിരുന്ന ദിയ കൃഷ്ണ ഇപ്പോള്‍ കടുത്ത വിമർശനങ്ങളുടെയും ട്രോളുകളുടെയും നടുവിലാണ്.
വിവാദ പരാമർശത്തിന് പിന്നാലെ ദിയക്കെതിരായ പ്രതിഷേധം ശക്തമായതോടെ, ഇതുവരെ കാണാത്ത തരത്തിലുള്ള എതിർപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്..
വിവാദ പരാമർശത്തിന് ശേഷം ദിയ കൃഷ്ണയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. മുമ്പും ഹേറ്റേഴ്സ് ഉണ്ടായിരുന്നെങ്കിലും ഇത്രയും ശക്തമായ എതിർപ്പ് ആദ്യമായാണ് ദിയ നേരിടുന്നത്.എന്നാല്‍ വിട്ട് കൊടുക്കാൻ ദിയ തയ്യാറായിരുന്നില്ല. താൻ പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ലെന്നും മൂന്നാം കിട മീഡിയകളിലെ വീഡിയോ കണ്ട് തന്നെ വിലയിരുത്തുന്നവരെ താൻ കാര്യമാക്കുന്നില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. എന്നാല്‍ ദിയ വാശി കാണിച്ചപ്പോള്‍ അതിലേറെ വാശി വ്യൂവേർസും കാണിച്ചു. തുടരെ വീഡിയോകളിട്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ ദിയ ശ്രമിച്ചിട്ടും നടന്നില്ല.
കൂട്ടമായി ദിയയുടെ യൂട്യൂബ് ചാനല്‍ ആളുകള്‍ അണ്‍സബ്സ്ക്രെെബ് ചെയ്തു. കണക്കുകള്‍ നോക്കിയാല്‍ 20000 പേർ ഇതിനോടകം അണ്‍സബ്സ്ക്രെെബ് ചെയ്തു. വലിയ കൊഴിഞ്ഞ് പോക്കാണിത്. 1.5 മില്യണ്‍ സബ്സ്ക്രെെബേർസ് ആയിരുന്നു ദിയക്ക് മുമ്പ് എങ്കില്‍ ഇന്ന് 1.48 ലെത്തിയിരിക്കുന്നു. പഴയത് പോലെ വ്യൂസും ഇല്ല. വലിയ ഇടവേളയില്ലാതെ തുടരെ വീഡിയോകള്‍ പങ്കുവെച്ചിട്ടും ഫലമില്ല.
വ്ലോഗിന് വരുന്നതില്‍ ഭൂരിഭാഗവും നെഗറ്റീവ് കമന്റുകള്‍. നെഗറ്റീവ് കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യുമെന്ന് ഇതിനിടെ ദിയ മുന്നറിയിപ്പ് നല്‍കി. അങ്ങനെയെങ്കില്‍ വലിയ കുറവ് വ്യൂവേർസില്‍ ഉണ്ടാകും. കാരണം അത്രയധികം നെഗറ്റീവ് കമന്റുകളുണ്ട്. ഹേറ്റ് ക്യാമ്പയിൻ ദിയയെ മാത്രമല്ല, കുടുംബാംഗങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലേക്കും വരുന്നുണ്ട്. വിഷയത്തില്‍ ദിയയുടെ അമ്മ സിന്ധു കൃഷ്ണയോ സഹോദരിമാരോ ഇടപെടാൻ സാധ്യതയില്ല. കാരണം ഇവർ ഇവരുടേതായ വിഷയങ്ങളില്‍ ഹേറ്റ് കമന്റുകള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഡാമേജ് കണ്‍ട്രോളിനായി ദിയയുടെ പിതാവ് കൃഷ്ണകുമാർ പതിവ് രീതിയുള്ള ഉപദേശ വാക്കുകളുമായി വന്നേക്കാം.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ നേരിടാൻ ഇത് മതിയാകുമോ എന്ന് സംശയമാണ്. അശ്വിന്റെ അമ്മ ക്യാമറയ്ക്ക് മുന്നില്‍ വന്ന് സംസാരിച്ചാല്‍ ഒരുപക്ഷെ പ്രശ്നത്തിന് അയവുണ്ടാകും. എന്നാല്‍ ഇവരിതിന് തയ്യാറാകുമോ എന്ന് വ്യക്തമല്ല. അതേസമയം സോഷ്യല്‍ മീഡിയയിലെ വിവാദങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കെട്ടടങ്ങാറുണ്ട്. കുറച്ച് നാളുകള്‍ കഴിഞ്ഞ് ദിയ എല്ലാവരെയും ആകർഷിക്കുന്ന ഒരു കണ്ടന്റുമായെത്തിയാല്‍ പലരും എല്ലാം മറന്ന് ദിയയെ വീണ്ടും സ്വീകരിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സ്വന്തം ജീവിതം തുറന്ന് കാണിക്കുന്നത് ദിയ ഇനി നിർത്താനും സാധ്യതയുണ്ട്. കാരണം ദിയ എന്ത് പറഞ്ഞാലും അതില്‍ പ്രശ്നം കാണുന്നവരുണ്ട്. തന്റെ തുറന്നടിച്ചുള്ള സംസാര രീതി മാറ്റാൻ ദിയ കൃഷ്ണ തയ്യാറുമല്ല. കുഞ്ഞ് ജനിച്ച ശേഷം പലപ്പോഴായി ദിയ വിവാദങ്ങളില്‍ പെട്ടു. പേളി മാണി ഉള്‍പ്പെടെയുള്ളവരുടെ ഫാമിലി കണ്ടന്റുകള്‍ കണ്ട് പരിചിതമായവർക്ക് ദിയയുടെ രീതികള്‍ ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല. അതേസമയം ദിയയുടെ സംസാര രീതിയിലും ആളുകളോടുള്ള മനോഭാവത്തില്‍ പ്രശ്നങ്ങളുണ്ടെന്നും ആളുകളുടെ വിമർശനത്തില്‍ കഴമ്പുണ്ടെന്നുമാണ് ഭൂരിഭാഗം അഭിപ്രായങ്ങളും.

















