വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ പ്രതി മാസം 1500 രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.അക്ഷയ കാർഡ് എന്ന പേരിലാണ് പ്രതിമാസം 1500 രൂപ നല്‍കുക.പ്രതിമാസം ₹1,500/- നേരിട്ട് പച്ചക്കറിസാധനങ്ങള്‍ വാങ്ങാൻ ഉള്ള അക്ഷയ കാർഡ്. DBT വഴി നേരിട്ട് അക്കൗണ്ടില്‍ നല്‍കും.
ഒട്ടേറെ സ്ഥലങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ മോഡല്‍ പാലക്കാടും നടപ്പിലാക്കാൻ സാധിക്കുമെന്ന് ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചു. പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തില്‍ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ1500 രൂപ മാസം നല്‍കുന്ന അക്ഷയ കാർഡാണ് ഈ തെരെഞ്ഞെടുപ്പില്‍ പാലക്കാട്ടുകാർക്ക് മുന്നില്‍ ഞാൻ വെക്കുന്ന ഉറപ്പ്.പ്രതിമാസം ₹1,500/- നേരിട്ട് പച്ചക്കറിസാധനങ്ങള്‍ വാങ്ങാൻ ഉള്ള അക്ഷയ കാർഡ്.DBT വഴി നേരിട്ട് അക്കൗണ്ടില്‍.ഒട്ടേറെ സ്ഥലങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ മോഡല്‍ നമുക്ക് പാലക്കാട്ടു ഒരുമിച്ച് നടപ്പിലാക്കാൻ സാധിക്കും.പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തില്‍ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട്….നിങ്ങളുടെ സ്വന്തം-ശോഭാ സുരേന്ദ്രൻ

















