കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ. ജയിച്ച് നിയമസഭയ്‌ക്ക് അകത്തേക്ക് പോയത് ചില്ലറക്കാരല്ലെന്നും ഇതില്‍പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ബിജെപിയെ സംബന്ധിച്ച് മൂന്നുപേർ അകത്തും ബാക്കിയുള്ളവർ പുറത്തും.
പേട്രിയറ്റ് സിനിമ ശാന്തഗംഭീരമായി മുന്നോട്ടുപോകുമ്പോള്‍ മോഹൻലാലിന്റെ ഘടഘടാ വരവുണ്ട്.അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകുക എൻഡിഎ നേതൃത്വം നല്‍കുന്ന ബിജെപി നേതാവാകും. അതില്‍ തർക്കമില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ജയിച്ച് അകത്തുപോയത് ചില്ലറക്കാരല്ല, ഇന്ത്യൻ രാഷ്‌ട്രീയത്തില്‍ മോദിക്കൊപ്പം ഇരിക്കാൻ ഭാഗ്യം ലഭിച്ച മുൻ കേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രി ആയശേഷം പത്തുവർഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്‌തുകൊടുത്ത് വിജയിച്ചു. കഠിനപ്രയത്നം കൊണ്ടാണ് ഗോപൻ സാറിന് വിജയമുണ്ടായതെന്നും ശോഭ വ്യക്തമാക്കി. സംസ്ഥാന അദ്ധ്യക്ഷനെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോല്‍ ശിവൻകുട്ടി കൊണ്ടുപോയി. പക്ഷെ ആ പൂട്ട് ഞങ്ങള്‍ പൊളിച്ചെന്നും ശോഭ പറഞ്ഞു. ബിജെപി ഇവിടെ വിജയിക്കുക തന്നെയാണ് ചെയ്‌തതെന്നും ഇതിലധികം സന്തോഷം ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു.

















