തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി.പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ബിജെപിയില്‍ ചേർന്നവരെ എസ് സുരേഷ് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എസ് സുരേഷ് പറഞ്ഞു. അതിന്റെ ഭാഗമാണ് ഡീല്‍ ആരോപണം.

ഡീലില്‍വിദഗ്‌ധൻ ആണ് വി ഡി സതീശൻ ആണ്. സതീശന്റെ പാർട്ണർ ആണ് പിണറായി വിജയൻ. കഴിഞ്ഞ തവണ നേമത്ത് കുമ്മനം രാജശേഖരനെ തോല്പിക്കാൻ ആണ് ചാവേർ ആയി മുരളീധരൻ വന്നത്. അതെ മുരളീധരൻ ഇടതുപക്ഷത്തെ സഹായിക്കാൻ തൃശൂറും പോയി. ബിജെപി ജയിക്കുന്ന സ്ഥലത്ത് ചാവേർ ആകുന്ന ആളാണ് കെ മുരളീധരനെന്നും എസ സുരേഷ് ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലക്ഷ്യം സിപിഐഎം നെ വിജയിപ്പിക്കല്‍ ആണ്. വട്ടിയൂർകാവിലും മുരളീധരൻ സിപിഐഎം സഹായത്തോടെ ആണ് വിജയിച്ചത്. പാലക്കാട്‌ ഇ ശ്രീധരന് എതിരെ ഷാഫിയെ ജയിപ്പിക്കാനായി ഡീല്‍ ഉണ്ടായി. ബിജെപിയെ തോല്പിക്കാൻ സിപിഐഎം വോട്ടുകള്‍ തിരുവനന്തപുരത്ത്‌ തരൂരിന് നല്‍കി. കാലം മാറിയത് പിണറായി അറിഞ്ഞിട്ടില്ല.

ഇപ്പോഴും കോലിബി സഖ്യം പറഞ്ഞു ഇരിക്കുകയാണ്. മാർക്സിസ്റ്റ്‌, കോണ്‍ഗ്രസ്‌, ജമാഅത്ത്‌, എസ് ഡി പി ഐ സഖ്യം ആണ് ഇപ്പോള്‍ നാട്ടില്‍ ഉള്ളത്. മതമാണ് മതമാണ് പ്രശ്നം എന്ന് പറയുന്നവരെ ചുമന്നുകൊണ്ട് പറയുന്ന വർഗീയവാദിയാണ് വി ഡി സതീശൻ ഗോപാലകൃഷ്ണൻ പറഞ്ഞത് ഒരു വിശ്വാസി വിജയിച്ച്‌ വരണം എന്നാണ്. അതില്‍ എന്താണ് പ്രശ്നം. കൈയിട്ടു വരുന്നവർ ഭരിക്കുന്ന കേരളത്തില്‍ വിശ്വാസി വരണം എന്ന് പറയുന്നതില്‍ എന്താണ് തെറ്റ് എന്നും എസ് സുരേഷ് ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക