ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ്. ആലപ്പുഴയിലെ മുൻ ബിജെപി നേതാവായിരുന്ന ബിന്ദു വിനയകുമാറാണ് ശോഭാ സുരേന്ദ്രനെതിരെ വാട്ട്സപ്പ് കോള്‍ റെക്കോർഡും അടക്കം പോലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നത്.ശോഭാ സുരേന്ദ്രനെതിരെ വോട്ടിനു വേണ്ടി പണം നല്‍കിയ വിഷയത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടർന്ന് ആണ് ശോഭയുടെ ഭീഷണിപ്പെടുത്തല്‍.

അടിച്ചു പണി തീർക്കുമെന്നാണ് ബിന്ദു വിനയകുമാറിനോട് ശോഭ സുരേന്ദ്രൻ പറയുന്നത് വ്യക്തമായി കേള്‍ക്കാം. ഇത് കൂടാതെ സഭ്യമല്ലാത്ത ഒരുപാടു ആരോപണങ്ങളും അധിക്ഷേപങ്ങളും ശോഭ സുരേന്ദ്രൻ വനിതാ നേതാവിനെതിരെ ഉപയോഗിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ, ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തില്‍ പാലക്കാടിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. വീട്ടിലെത്തി പണം നല്‍കുന്ന വീഡിയോകളും പുറത്ത് വന്നു. ഇതിനിടെ ദൃശ്യങ്ങള്‍ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവിധയിടങ്ങളിലായി 5000 രൂപ വീതം നല്‍കിയതായും വിവരങ്ങളും പുറത്തുവന്നിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക