പയ്യന്നൂരില്‍ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച്‌ നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് പൊളിച്ചു മാറ്റിയതെന്ന് വി കു‌ഞ്ഞികൃഷ്ണൻ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് സ്ഥലം കൊടുക്കരുതെന്നും ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ചിലർ ഭീഷണിപ്പെടുത്തിയതായി സ്ഥലം ഉടമ മാധ്യമങ്ങളോട് സൂചിപ്പിച്ചു. താൻ തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത് മുതല്‍ വലിയ കള്ളപ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക