കാമുകി പിണങ്ങി പോയ ദേഷ്യത്തിന് വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ 19 കാരൻ പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടില്‍ സുജിത് സുരേഷിനെ ആലുവ റെയില്‍വേ പോലീസാണ് പിടികൂടിയത്.വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്.

മാർച്ച്‌ 7 ന് രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ കല്ലേറുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപറമ്പ് റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രണയനൈരാശ്യം മൂലം ആണ് കല്ലെറിഞ്ഞതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് കല്ലുകളാണ് യുവാവ് ട്രെയിനിന് നേരെ ഏറിഞ്ഞത്. കല്ലേറില്‍ ചില്ലുകള്‍ തകർന്നു. ഇന്ത്യൻ റെയില്‍വേ നിയമം 153 പ്രകാരം ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തത്. ആറ് സിസിടിവി കാമറകള്‍ വന്ദേഭാരതിന് ചുറ്റുമായി ഉണ്ടെന്നും ദൃശ്യങ്ങള്‍ മുഴുവൻ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയില്‍വെ പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക