തനിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എല്‍ദോസ് സ്ഥിരീകരിച്ചു.

സീറ്റു ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു എല്‍ദോസിന്റെ പ്രതികരണം. തന്നോട് പാർട്ടി നീതികേട് കാണിക്കരുതെന്നും എല്‍ദോസ് പറഞ്ഞു.എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരില്‍ പരിഗണിക്കുന്നതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്. വി.ഡി. സതീശന്റെ വിശ്വസ്തൻ കൂടിയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്ലൈംഗികാതിക്രമക്കേസില്‍ പ്രതിയാക്കപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ് മാർച്ച്‌ 26-ന് പരിഗണിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക