ടവല്‍ ഡാൻസ് വീഡിയോ വിവാദത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. പശ്ചിമ ബംഗാള്‍ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിലാണ് പെണ്‍കുട്ടികള്‍ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘മേരെ ഖ്വാബോൻ മേം’ എന്ന ഗാനത്തിൻ്റെ താളത്തിന് ടവല്‍ ചുറ്റി നൃത്തം ചെയ്തത്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ സ്കൂള്‍ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനങ്ങള്‍ ഉയരുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ചർച്ചകളിലേക്ക് വിവാദം നീണ്ടു.സ്‌കൂളുകളില്‍ ഇത്തരം നൃത്ത പ്രകടനങ്ങള്‍ കുട്ടികളുടെ അന്തസ്സിനും അവരുടെ മാനസിക വളർച്ചയ്ക്കും വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിനോദ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അവ കുട്ടികള്‍ക്ക് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുന്നതില്‍ സ്കൂള്‍ അധികൃതർ പരാജയപ്പെട്ടുവെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. നാലാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂള്‍ പരിസരത്ത് ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടില്‍ വ്യക്തമാക്കണം. ഉത്തരവാദിത്തപ്പെട്ട അധ്യാപകരുടെ സാന്നിധ്യത്തില്‍ ഇത്തരം പ്രകടനം നടന്നത് വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക