അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനം ഇന്നത്തെ പ്രധാന വാർത്തകളിലൊന്നാണ്.പ്രതികരണവുമായി എല്‍ഡിഎഫ് – യുഡിഎഫ് ക്യാംപുകള്‍ രംഗത്തെത്തി. ‘യൂ ട്യൂബ് പോളി’ലെ ഇന്നത്തെ ചോദ്യവും അതുമായി ബന്ധപ്പെട്ടതായിരുന്നു. ‘അമ്പലപ്പുഴയില്‍ ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളി ആകുമെന്ന് കരുതുന്നുണ്ടോ?’ എന്നായിരുന്നു ചോദ്യം. ഉണ്ട് എന്നാണ് ഭൂരിപക്ഷ അഭിപ്രായം.

വൈകുന്നേരം ആറ് മണി വരെ വോട്ട് ചെയ്ത 16,000 പേരില്‍ 85 ശതമാനം പേരും അഭിപ്രായപ്പെട്ടത് ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളിയാകും എന്നാണ്. 13 ശതമാനം ഇല്ല എന്ന് വോട്ട് ചെയ്തപ്പോള്‍ രണ്ട് ശതമാനം പേർ അഭിപ്രായമില്ല എന്ന് രേഖപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു സംശയവും വേണ്ട ജി സുധാകരൻ ജയിക്കും, അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് – മുസ്‌ലിം ലീഗ് സഖ്യം പുഷ്പം പോലെ വിജയിക്കും, സിപിഎം മൂന്നാമതാകും, തെക്കൻ കേരളത്തില്‍ മൊത്തം വെല്ലുവിളിയാവും, ആലപ്പുഴയില്‍ സുധാകരന്‍റെ സ്വാധീനം ചെറുതായി കാണേണ്ട’ എന്നെല്ലാമാണ് ജി സുധാകരനെ അനുകൂലിക്കുന്നവരുടെ കമന്‍റുകള്‍. ‘ആലപ്പുഴയുടെ ചരിത്രം അറിയില്ല, കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ജനങ്ങളുടെ പ്രിയങ്കരിയുമായിരുന്ന കെ ആർ ഗൗരിയമ്മയെ തോല്പിച്ച പാർട്ടിയാണ് സിപിഎം പിന്നല്ലേ വെറുമൊരു സുധാകരൻ, ഒരു വെല്ലുവിളിയുമില്ല അധികാരമോഹി’ എന്നെല്ലാമാണ് സുധാകരനെ എതിർക്കുന്നവരുടെ കമന്‍റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക