ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമർശനം. ‘മന്ത്രിക്ക് അവിഹിത ബന്ധമെന്നും ഭാര്യ കയ്യോടെ പൊക്കിയെന്നും’ KSU സംസ്ഥാന നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് .KSU സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്റെതാണ് ഫേസ്ബുക് പോസ്റ്റ്.

‘ഗണേഷ് കുമാറിന്റെ വാളകത്തെ കീഴൂട്ട് വീട്ടില്‍ വെച്ച്‌ മന്ത്രിയുടെ ഭാര്യ അവിഹിതത്തിന്റെ തെളിവുകള്‍ മൊബൈലില്‍ പകർത്തി, മൊബൈല്‍ കൈക്കലാക്കാൻ ഗണേഷ് കുമാർ ശ്രമിച്ചു, തുടർന്ന് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്‌ ഭാര്യയെ മർദ്ദിച്ചതായും ആരോപണം. മന്ത്രിയുടെ ഭാര്യയ്‌ക്ക് പരുക്കേല്‍ക്കുകയും, 112ലേക്ക് വിളിച്ച്‌, പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ സ്ഥലത്തെത്തിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിന് ഗണേഷ്കുമാറിനെതിരെ വിഡിയോ തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്സ്ബുക് പോസ്റ്റില്‍ യദുകൃഷ്ണൻ ചോദിക്കുന്നു. ഈ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മന്ത്രി തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്ന വെല്ലുവിളിയും യദുകൃഷ്ണൻ ഉയർത്തുന്നുണ്ട്.

കെ ബി ഗണേഷ് കുമാർ സ്വാച്ഛാധിപതിയും അഴിമതിക്കാരനും ആണെന്ന് ആരോപിച്ച്‌ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രെസിഡന്റ് സ്ഥാനം രാജിവെക്കണം എന്ന ആവശ്യമുന്നയിച്ച്‌ പത്തനാപുരത്തെ നിരവധി നായർ സമുദായാംഗങ്ങള്‍ രംഗത്തു വന്നിരുന്നു. പദ്മ കഫെ നിര്മ്മാണത്തില്‍ ഗണേഷ് അഴിമതി നടത്തി എന്ന ആരോപണം ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക