അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച്‌ ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ്‌ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പുറത്ത് വിട്ടിട്ടുണ്ട്.ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തില്‍ സർവീസ് നടത്തുക.

യാത്രക്കാരെ സഹായിക്കാനായി എയർ ഹോസ്റ്റസ് മാതൃകയില്‍ ‘ബസ് ഹോസ്റ്റസ്’ സേവനവും ലഭ്യമാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ ഈ സ്റ്റോപ്പുകളും ഒഴിവാക്കും. ബസിനുള്ളിലെ പാൻട്രിയില്‍ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാർ പ്രത്യേക നിരക്ക് നല്‍കേണ്ടി വരും. മറ്റ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി ഉയർന്ന നിരക്കായിരിക്കും ബിസിനസ് ക്ലാസിനുണ്ടാവുക. ടിക്കറ്റുകള്‍ മുൻകൂട്ടി റിസർവ് ചെയ്യാം. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ ഈ സർവീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നീണ്ടുപോവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക