ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ലൈംഗികാരോപണം.പേരോ ജൻഡറോ വെളിപ്പെടുത്താത്ത വ്യക്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വ്യക്തിപരമായ ഒരു ആവശ്യത്തിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ട ശേഷം വിഷയം പരിഹരിക്കാമെന്നും പിന്നീട് വിളിച്ച്‌ അറിയിക്കാമെന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍ നമ്പർ വാങ്ങി എന്നും അന്നു രാത്രി മുതല്‍ വളരെ മോശമായ രീതിയിലുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചത് എന്നുമാണ് ഇരയെന്ന് അവകാശപ്പെടുന്ന വ്യക്തി ആരോപിക്കുന്നത്. തുടർച്ചയായി രാത്രികാലങ്ങളില്‍ അശ്ലീല പദപ്രയോഗങ്ങളും ചിത്രങ്ങളും അയക്കുകയും, വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു എന്നും ആരോപണം ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാൻ ഷാനു എന്ന് പേര് നല്‍കിയിരിക്കുന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നുമാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത്. ‘കേരള രാഷ്‌ട്രീയത്തിലെ അതിശക്തനായ ഒരു നേതാവിനെതിരെയാണ് ഞാൻ സംസാരിക്കുന്നത് എന്നതുകൊണ്ട് തന്നെ എന്റെ ജീവന് വലിയ ഭീഷണിയുണ്ട്. അതുകൊണ്ടാണ് സ്വന്തം പ്രൊഫൈലില്‍ നിന്ന് ഈ കാര്യങ്ങള്‍ വെളിപ്പെടുത്താൻ എനിക്ക് ഭയമുള്ളത്’ എന്നും ഇരയെന്ന് അവകാശപ്പെടുന്ന വ്യക്തി പറയുന്നു. പോലീസ് എന്റെ വിലാസം കണ്ടെത്തി എന്നെ സമീപിക്കുകയാണെങ്കില്‍, എന്റെ ഫോണിലുള്ള മെസ്സേജുകളും വീഡിയോകളും ഉള്‍പ്പെടെയുള്ള സകല തെളിവുകളും കൈമാറാൻ ഞാൻ സനദ്ധനാണ് എന്നും ആ വ്യക്തി പറയുന്നുണ്ട്.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെതാണെന്ന രീതിയിലുള്ള അർദ്ധ നഗ്ന ഫോട്ടോയും പരാതിയുള്ള വ്യക്തി ഫേസ്‌ബുക്കില്‍ പങ്കു വെച്ചിട്ടുണ്ട്.പരാതിയുള്ള വ്യക്തി താൻ പുരുഷനോ സ്ത്രീയോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ലൈംഗികാരോപണം ഉയർന്നിരിക്കുന്ന, ഷാൻ ഷാനു എന്ന് പേര് നല്‍കിയിരിക്കുന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ തട്ടമിട്ട ഒരു സ്ത്രീയുടെ ചിത്രമാണ് പ്രോഎഫില്‍ ഫോട്ടോ ആയി നല്‍കിയിരിക്കുന്നത്. മറ്റു വിവരങ്ങള്‍ പ്രൊഫൈലില്‍ ലഭ്യമല്ല.

‘എന്റെ വ്യക്തിപരമായ ഒരു ആവശ്യത്തിനായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. വിഷയം പരിഹരിക്കാമെന്നും പിന്നീട് വിളിച്ച്‌ അറിയിക്കാമെന്നും പറഞ്ഞ് അദ്ദേഹം എന്റെ ഫോണ്‍ നമ്പർ വാങ്ങി. എന്നാല്‍ അന്നു രാത്രി മുതല്‍ വളരെ മോശമായ രീതിയിലുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തില്‍ നിന്നും എനിക്ക് ലഭിച്ചത്.

തുടർച്ചയായി രാത്രികാലങ്ങളില്‍ അശ്ലീല പദപ്രയോഗങ്ങളും ചിത്രങ്ങളും അയക്കുകയും, വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ആയിരക്കണക്കിന് പള്ളികളുടെ ഖാളി പദവിയിലിരിക്കുന്ന ഒരാളില്‍ നിന്നാണ് ഇത്തരമൊരു ദുരനുഭവം എനിക്കുണ്ടായത്.ഇവിടെ നല്‍കിയിരിക്കുന്നത് ഒരു സാമ്പിള്‍ ചിത്രം മാത്രമാണ്. ഏതെങ്കിലും മാധ്യമങ്ങള്‍ എന്നെ ബന്ധപ്പെടുകയാണെങ്കില്‍ ഇദ്ദേഹത്തിനെതിരെയുള്ള നൂറുകണക്കിന് തെളിവുകള്‍ പുറത്തുവിടാൻ ഞാൻ തയ്യാറാണ്. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച്‌ എനിക്ക് വ്യക്തമായ ധാരണയില്ല.

കേരള രാഷ്‌ട്രീയത്തിലെ അതിശക്തനായ ഒരു നേതാവിനെതിരെയാണ് ഞാൻ സംസാരിക്കുന്നത് എന്നതുകൊണ്ട് തന്നെ എന്റെ ജീവന് വലിയ ഭീഷണിയുണ്ട്. അതുകൊണ്ടാണ് സ്വന്തം പ്രൊഫൈലില്‍ നിന്ന് ഈ കാര്യങ്ങള്‍ വെളിപ്പെടുത്താൻ എനിക്ക് ഭയമുള്ളത്.

എങ്കിലും, ഇത്തരത്തിലുള്ള വ്യക്തികളുടെ യഥാർത്ഥ മുഖം സമൂഹത്തിന് മുൻപില്‍ തുറന്നു കാണിക്കേണ്ടത് എന്റെ കടമയായി ഞാൻ കരുതുന്നു. പോലീസ് എന്റെ വിലാസം കണ്ടെത്തി എന്നെ സമീപിക്കുകയാണെങ്കില്‍, എന്റെ ഫോണിലുള്ള മെസ്സേജുകളും വീഡിയോകളും ഉള്‍പ്പെടെയുള്ള സകല തെളിവുകളും കൈമാറാൻ ഞാൻ സനദ്ധനാണ്. ഈ പോരാട്ടത്തില്‍ കേരള സമൂഹത്തിന്റെ പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു’.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക