ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപ്.1966 മേയ് 25-നാണ് ഗണേഷ് കുമാർ ജനിച്ചത്. എന്നാല്‍ മോട്ടോർവാഹനവകുപ്പിന്റെ രേഖകള്‍ പ്രകാരം 1984 ഫെബ്രുവരി 13-നാണ് തിരുവനന്തപുരം ആർ.ടി. ഓഫീസില്‍നിന്നും ലൈസൻസ് നല്‍കിയിട്ടുള്ളത്. ഇതുപ്രകാരം ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്ബോള്‍ അദ്ദേഹത്തിന് 17 വയസ്സും എട്ടുമാസവുമാണ് ഉണ്ടായിരുന്നത്.

ലൈസൻസിലുള്ള ജനനത്തീയതിയാണ് ഗണേഷ്‌കുമാർ നിയമസഭാ രേഖകളിലും നല്‍കിയിട്ടുള്ളത്.2023 ഡിസംബറിലാണ് ഗണേഷ്‌കുമാർ രണ്ടാം പിണറായി സർക്കാരില്‍ മന്ത്രിയായത്. 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോള്‍ സെക്രട്ടേറിയറ്റിലെ മേല്‍വിലാസമാണ് നല്‍കിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാല്‍ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്. പലതവണ ലൈസൻസ് പുതുക്കിയിട്ടുണ്ടെങ്കിലും ജനനത്തീയതിയും ലൈസൻസ് നല്‍കിയ തീയതിയും തമ്മില്‍ മോട്ടോർവാഹനവകുപ്പ് ഒത്തുനോക്കിയിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക