കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഇന്ന് 70-ാം ജന്മദിനം.രാഷ്ട്രീയ സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തരൂരിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഐക്യരാഷ്ട്ര സഭയിലെ നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, ജനപ്രതിനിധി എന്നീ നിലകളില്‍ മികവ് തെളിയിച്ചിട്ടുള്ള ശശി തരൂര്‍ 1956 മാര്‍ച്ച് 9 ന് ലണ്ടനിലാണ് ജനിച്ചത്.
താനൊരു മുതിര്‍ന്ന പൗരനായി എന്നായിരുന്നു ജന്മദിനത്തെ കുറിച്ച് തരൂര്‍ നല്‍കിയ പ്രതികരണം. ഇതൊരു സാധാരണ പ്രവൃത്തി ദിനമായി കടന്നു പോകുമെന്നും തരൂര്‍ പ്രതികരിച്ചു. എന്നാല്‍, ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മഹത്തായ വിജയത്തോടൊപ്പമാണ് ഇത്തവണത്തെ തന്റെ ജന്മദിനം എന്ന് ഞായറാഴ്ച വൈകീട്ട് തരൂര്‍ പ്രതികരിച്ചിരുന്നു. മഹത്തായ ജന്മദിന സമ്മാനം എന്നായിരുന്നു തരൂര്‍ ടി20 ലോകകപ്പ് വിജയത്തെ വിശേഷിപ്പിച്ചത്.
പാലക്കാട് സ്വദേശികളും ലണ്ടന്‍ പ്രവാസി കുടുംബത്തിലായിരുന്നു തരൂരിന്റെ ജനനം. ന്യൂഡല്‍ഹിയിലെ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം തുടര്‍ പഠനത്തിനായി വീണ്ടും വിദേശത്തേക്ക് പോവുകയായിരുന്നു. പഠന ശേഷം മൂന്ന് പതിറ്റാണ്ടിലധികം ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥനായും തരൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. മുന്ന് തവണ തിരുവനന്തപുരം എംപിയായി ലോക്‌സഭയിലേക്ക് വിജയിച്ച തരൂര്‍ കേന്ദ്ര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

















