നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറൻമുള അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോണ്‍ഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്.ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസിന് നാല് മണ്ഡലങ്ങള്‍ മാത്രമുള്ള പത്തനംതിട്ടയില്‍ ജില്ലയിലുള്ള കോണ്‍ഗ്രസുകാർക്ക് അവസരം നല്‍കണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച്‌ കൊടുക്കരുത് നേതാക്കളെ എന്നും പോസ്റ്റർ. അബിൻ വർക്കിയെ ആറന്മുളയില്‍ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാളിത് വരെയും സംഘടനാപ്രവർത്തനം നടത്തി കേസിന് മുകളില്‍ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയില്‍ നിന്നും പ്രാപ്തരായ കോണ്‍ഗ്രസുകാർത്ത് മുന്നില്‍ സംഘടന പ്രവർത്തനത്തിന്റെ പേരില്‍ പത്തനംതിട്ടയില്‍ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങള്‍ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വച്ച്‌ കൊടുക്കരുത് നേതാക്കളെ – പോസ്റ്ററില്‍ പറയുന്നു. തങ്ങള്‍ക്ക് അഞ്ച് എംഎല്‍എമാരെ നിയമസഭയില്‍ വിടണമെന്നും പക്ഷേ അത് തങ്ങളില്‍ ഒരാള്‍ ആയിരിക്കണമെന്നും പോസ്റ്ററിലുണ്ട്.

പോസ്റ്ററിന് പിന്നിൽ പാർട്ടിയുടെ ശത്രുക്കൾ

പോസ്റ്ററിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങൾ ആണെന്ന് വ്യക്തമാണ്. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡനെ പ്രതിസ്ഥാനത്ത് നിർത്തുവാൻ ഉതകുന്ന രീതിയിലാണ് പോസ്റ്ററിലെ വാചകങ്ങൾ. വളർന്നുവരുന്ന യുവ നേതാവിനെ പാർട്ടിക്കുള്ളിൽ മോശക്കാരനായി ചിത്രീകരിക്കുവാൻ ഗൂഢ ശ്രമങ്ങൾ പോസ്റ്ററിന് പിന്നിൽ ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഓർത്തഡോക്സ് സഭയുടെ പൂർണ്ണ പിന്തുണയുടെയാണ് അബിൻ വർക്കി ആറന്മുളയിലേക്ക് എത്തുന്നത്. പത്തനംതിട്ട നിയോജക മണ്ഡലത്തിൽ പാർട്ടിയെ സ്ഥിരമായി ഉള്ളിൽ നിന്ന് കുത്തുന്ന ഒരു വിഭാഗം നിലവിലുള്ള അനുകൂല സാഹചര്യങ്ങളെ ഇല്ലാതാക്കാനും യുവ നേതാക്കളെ പരസ്പരം തമ്മിൽ തല്ലിക്കാനും ലക്ഷ്യമിട്ടാണ് പോസ്റ്റർ യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് കർശന നടപടികളിലേക്ക് പാർട്ടി നേതൃത്വം കടക്കും എന്നാണ് അറിയാൻ കഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക