സോഷ്യല്‍മീഡിയയിലും ചാനലുകളിലും നടക്കുന്ന ബഹളങ്ങളും ചർച്ചകളും ഒന്നും വിജയിയേയും തൃഷയേയും ഒരു തരിമ്പ് പോലും ബാധിച്ചിട്ടില്ല. അതിന് ഉദാഹരണമാണ് പുറത്ത് വന്ന പുതിയ വീഡിയോകള്‍. വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ തൃഷയ്ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടൻ.
നിർമ്മാതാവ് കല്‍പ്പാത്തി എസ്.സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സല്‍ക്കാരത്തില്‍ വിജയും തൃഷയും പങ്കെടുത്തു. ഇരുവരും വിവാഹ സല്‍ക്കാരം നടക്കുന്ന ഇടത്തേക്ക് ഒരേ കാറില്‍ നവദമ്പതികളെപ്പോലെ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാണ്. ഗോള്‍ഡണ്‍ നിറത്തിലുള്ള കസവ് മുണ്ടും ഷർട്ടുമായിരുന്നു വിജയിയുടെ വേഷം. വിജയിയുടെ വസ്ത്രത്തിന് മാച്ചാകുന്ന തരത്തില്‍ ഗോള്‍ഡണ്‍ നിറത്തിലുള്ള സില്‍ക്ക് സാരിയായിരുന്നു തൃഷ ധരിച്ചത്.

















