ദേശീയഗാനത്തോടുള്ള ഒരു കൊച്ചുബാലന്‍റെ ആദരവ് പ്രകടമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ദശലക്ഷക്കണക്കിന് ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ കുട്ടിയുടെ പ്രവൃത്തി വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.

കുറച്ചു കുട്ടികള്‍ ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് സ്പീക്കറിലൂടെ ദേശീയഗാനം മുഴങ്ങിക്കേട്ടു, ഇത് കേട്ടയുടനെ കുട്ടി കളിച്ചുകൊണ്ടിരുന്ന അതേ പൊസിഷനില്‍ ദേശീയഗാനം അവസാനിക്കുന്നതുവരെ നില്‍ക്കുകയാണ്. ഗാനം അവസാനിച്ചതും കളി തുടരുകയും ചെയ്തു. മൈതാനത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളും അറ്റൻഷനായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിക്കാലം മുതലേ ലഭിച്ച മികച്ച മൂല്യങ്ങളും മാതൃരാജ്യത്തോടുള്ള സ്നേഹവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഇന്റർനെറ്റ് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.ആരും കാണാനില്ലാത്തപ്പോഴും, ആരും നിർബന്ധിക്കാതെയും ആ കുട്ടി കാണിച്ച ഈ മര്യാദ വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക