ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് 33-കാരനായ യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിൻ ജൂഡാണ് മരിച്ചത്.ജൂഡിന് ഞണ്ട് അലർജിയുള്ള ആളാണ്. ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടു ചികിത്സയിലിരിക്കെയാണ് മരണം.

ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ചിരുന്നു. കിടക്കാൻ നേരം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ ചികിത്സഫലം കാണാതെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻപ് കഴിച്ചതിനെ തുടർന്ന് ഞണ്ട് അലർജി തിരിച്ചറിയുകയും, പിന്നീട് ഇത് ഒഴിവാക്കുകയുമായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് ഇത് വീണ്ടും കഴിച്ചത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30-ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍. പിതാവ്: പരേതനായ ജൂഡ്. മാതാവ്: അന്ന ജൂഡ്. ഭാര്യ: നിമ്മി. മകള്‍: സെറാ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക