ബൈക്ക് യാത്രക്കാരനുമായി തർക്കം. ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ കൊച്ചുബാലനെ സമീപത്തെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് ബൈക്ക് യാത്രക്കാരൻ.അർജന്റീന ജഴ്സിയണിഞ്ഞ് നില്‍ക്കുന്ന ഒരു കൂട്ടം കൌമാരക്കാരുമായാണ് ബൈക്ക് യാത്രക്കാരൻ വഴക്കിടുന്നത്. വഴിയില്‍ വെച്ച്‌ ഒരു ബൈക്ക് യാത്രക്കാരനും ചെറിയൊരു കുട്ടിയും തമ്മില്‍ തർക്കം അപ്രതീക്ഷിതമായാണ് കൈവിട്ട് പോവുന്നത്.

ബൈക്കിലിരിക്കുന്ന യുവാവിനോട് കുട്ടി ദേഷ്യപ്പെടുകയും യുവാവിനെ ശാരീരികമായി നേരിടാൻ ആക്രോശത്തോടെ മുന്നോട്ട് വരികയും ചെയ്യുന്നു. പ്രായത്തിലും ശരീരവലിപ്പത്തിലും ഏറെ ചെറുതായിട്ടും കൂടി കൌമാരക്കാരൻ ഒട്ടും ചിന്തിക്കാതെ ബൈക്ക് യാത്രക്കാരന് നേരെ തിരിയുകയായിരുന്നു. തുടക്കത്തില്‍ തർക്കം കൂളായി കൈകാര്യം ചെയ്ത യുവാവ് അപ്രതീക്ഷിതമായാണ് പ്രകോപിതനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്കില്‍ നിന്നും താഴെയിറങ്ങി കുട്ടിയെ ഇരു കൈകള്‍ കൊണ്ടും വായുവില്‍ പൊക്കിയെടുക്കുകയായിരുന്നു. പിന്നാലെ റോഡിനോട് ചേർന്ന് കിടന്നിരുന്ന പുല്ലുനിറഞ്ഞ വലിയൊരു പാടത്തേക്ക് കുട്ടിയെ ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. പരിക്കേല്‍ക്കാത്ത രീതിയില്‍ മൃദുവായ പുല്‍ത്തകിടിയിലേക്കാണ് ബാലൻ വീണത്.കുട്ടി പാടത്തേക്ക് വീണയുടൻ തന്നെ ബൈക്ക് യാത്രക്കാരൻ തന്റെ ബൈക്കില്‍ കയറി അവിടെ നിന്നും വേഗത്തില്‍ ഓടിച്ചുപോവുകയും ചെയ്തു. കുട്ടി പെട്ടെന്ന് തന്നെ എഴുന്നേല്‍ക്കുന്നുണ്ടെങ്കിലും, സംഭവിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ അന്തംവിട്ട് ബൈക്ക് പോയ വഴിയിലേക്ക് നോക്കി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതേ കുട്ടികളുമായി മുൻപും തർക്കമുണ്ടായ വീഡിയോ യുവാവ് പങ്ക് വച്ചിട്ടുണ്ട്.അന്നും സമാനമായ രീതിയില്‍ കുട്ടിയെ യുവാവ് വലിച്ചെറിഞ്ഞിരുന്നു.

https://twitter.com/i/status/2073646466266968542

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. കുട്ടിയുടെ അനാവശ്യമായ ദേഷ്യത്തെയും ധൈര്യത്തെയും വളരെ ലളിതമായും തമാശയായും കൈകാര്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ ബുദ്ധിയെയും പ്രതികരണത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക