കാട്ടിലെ കരുത്തനായ കടുവയെ വിറപ്പിച്ച് പത്തിവിടർത്തി നില്‍ക്കുന്ന മൂർഖൻ പാമ്ബിന്റെ ദൃശ്യങ്ങള്‍ കൗതുകത്തോടൊപ്പം ഭീതിയും ജനിപ്പിക്കുന്നു .കാട്ടുപാതയിലൂടെ നടന്നുനീങ്ങുന്ന കടുവയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് മൂർഖൻ എത്തുന്നത്.
കടുവ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും ഒട്ടും ഭയമില്ലാതെ മൂർഖൻ പാമ്ബ് പത്തിവിടർത്തി നേരിടുകയായിരുന്നു. ഇതോടെ അപകടം മണത്ത കടുവ തന്റെ ആക്രമണശ്രമം ഉപേക്ഷിച്ച് പതുക്കെ പിന്തിരിഞ്ഞു. കടുവ വഴിമാറി നടന്നെങ്കിലും മൂർഖൻ വിടാൻ തയ്യാറായില്ല. കടുവയുടെ നേർക്ക് കൊത്താനായി ആഞ്ഞുചെല്ലുന്ന പാമ്ബിനെ വീഡിയോയില്‍ കാണാം. എന്നാല്‍ അനാവശ്യമായ ഏറ്റുമുട്ടലിന് മുതിരാതെ കടുവ ശാന്തനായി തന്റെ വഴിയിലൂടെ നടന്നുനീങ്ങി.
സുശാന്ത നന്ദ പങ്കുവെച്ച ഈ വീഡിയോ വന്യജീവികളുടെ സ്വഭാവത്തെക്കുറിച്ചുള്ള പുതിയ അറിവുകള്‍ നല്‍കുന്നു. കരുത്തേറിയ മൃഗങ്ങള്‍ പോലും വിഷപ്പാമ്ബുകളെ എത്രത്തോളം ഭയപ്പെടുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യം.
പ്രകൃതിയില്‍ വലിപ്പത്തേക്കാള്‍ ഉപരി അതിജീവനത്തിനുള്ള തന്ത്രങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഈ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു.

















