ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം.ഒരു ക്രൂ അംഗം മരിച്ചു. ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണം.മസ്‌കറ്റ് തീരത്ത് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. 21 ജീവനക്കാരെ രക്ഷിച്ചു. ഇറാൻ, അമേരിക്ക, ഇസ്രായേല്‍ എന്നിവ ഉള്‍പ്പെടുന്ന സംഘർഷഭരിതമായ സാഹചര്യം നിലനില്‍ക്കെയാണ് ആക്രമണം.

ജിസിസി രാജ്യങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നു. മാരിടൈം സെക്യൂരിറ്റി സെന്ററുമായി ഏകോപിപ്പിച്ച്‌, പനാമ റിപ്പബ്ലിക്കിന്റെ പതാക വഹിക്കുന്ന വാണിജ്യ കപ്പലായ എംവി സാൻഡ് കപ്പലിലെ 21 ജീവനക്കാരെ ഒഴിപ്പിച്ചു. 16 ഇന്ത്യക്കാർ, നാല് ബംഗ്ലാദേശികള്‍, ഒരു ഉക്രേനിയൻ സ്വദേശി എന്നിവരാണ് കപ്പലിലെ ജീവനക്കാരില്‍ ഉള്‍പ്പെട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തകർന്ന ടാങ്കറിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനുമായി ഒമാൻ റോയല്‍ നേവി ഒരു ഫ്ലീറ്റ് കപ്പല്‍ അയച്ചു. അപകടസ്ഥലം ഒഴിവാക്കാനും സുരക്ഷിതമായി സഞ്ചരിക്കാനും ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന കപ്പലുകള്‍ക്ക് സമുദ്ര അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക