ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഏർപ്പെടുത്തി ഇന്ത്യയിലെ ‘മിനി ഇറാൻ’.കർണാടകയിലെ ബെംഗളൂരുവില്‍ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലെ ‘മിനി ഇറാൻ’ എന്നും അറിയപ്പെടുന്ന അലിപൂർ പട്ടണമാണ് തങ്ങളുടെ പ്രിയ നേതാവിന്റെ വേർപാടില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഏർപ്പെടുത്തിയത്.

ഗൗരിബിദാനൂർ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന അലിപൂർ ഇറാനുമായുള്ള ആഴത്തിലുള്ള ആത്മീയ-സാംസ്‌കാരിക ബന്ധത്തിന് പേരുകേട്ട സ്ഥലമാണ്. ഏകദേശം 25,000 ശിയാ മുസ്‌ലിംകള്‍ വസിക്കുന്ന ഈ പ്രദേശം ‘മിനി ഇറാൻ’ എന്നും അറിയപ്പെടുന്നു.ഖാംനഈയുടെ വധത്തില്‍ പ്രതിഷേധിച്ച്‌ ഞായറാഴ്ച പ്രദേശവാസികള്‍ കറുത്ത വസ്ത്രമണിഞ്ഞ് വലിയ പ്രതിഷേധ റാലി നടത്തിയിരുന്നു. 3000 ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. ഖാംനഈയുടെ ചിത്രങ്ങള്‍ ഉയർത്തിപ്പിടിച്ച്‌ കരഞ്ഞുകൊണ്ടാണ് പലരും മാർച്ചില്‍ പങ്കെടുത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി അലിപൂരിലെ കടകമ്പോളങ്ങള്‍ പൂർണമായും അടച്ചിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1981-82 കാലഘട്ടത്തില്‍ ആയത്തുല്ല അലി ഖാംനഈ അലിപൂർ സന്ദർശിച്ചിരുന്നതായി നാട്ടുകാർ ഓർക്കുന്നു. ഇറാൻ സർക്കാരിന്റെ സഹായത്തോടെ നിർമിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യാനായിരുന്നു അദ്ദേഹം എത്തിയത്. അലിപൂരില്‍ നിന്നുള്ള നിരവധി പേർ ഇറാനില്‍ ഉപരിപഠനം നടത്തുന്നുണ്ട്. കൂടാതെ ധാരാളം പേർ തെഹ്റാനില്‍ ബിസിനസ് നടത്തുകയും ചെയ്യുന്നു.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാൻ ചിക്കബല്ലാപൂർ പൊലീസ് സൂപ്രണ്ട് കുശാല്‍ ചൗക്‌സിയുടെ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അലിപൂരിലെ ജനസംഖ്യയില്‍ 90 ശതമാനവും ശിയാ മുസ്‌ലിംകളും ബാക്കിയുള്ളവർ ഹിന്ദു കുടുംബങ്ങളുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക