തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇതു സംബന്ധിച്ച്‌ അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും.

പുതിയ പാർട്ടി രൂപീകരിച്ച്‌ വിജയ്‌യുടെ ടി.വി.കെ നയിക്കുന്ന മുന്നണിയുടെ ഭാഗമാകാനാണ് ശശികലയുടെ ശ്രമമെന്ന് അഭ്യൂഹമുണ്ട്. അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒ.പനീർശെല്‍വത്തേയും ചേർക്കുമെന്ന് റിപ്പോർട്ടുണ്ട്. ശശികലയേയും ഒ.പി.എസിനേയും പാർട്ടിയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ അണ്ണാ ഡി.എം.കെയില്‍ നിന്ന് എടപ്പാടി പളനസാമി പുറത്താക്കിയ സെങ്കോട്ടയ്യൻ ഇപ്പോള്‍ ടി.വി.കെയുടെ തിരഞ്ഞെടുപ്പ് കോ-ഓർഡിനേറ്ററാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശശികലയുടെ ആശീർവാദത്തോടെ മരുമകൻ ടി.ടി.വി ദിനകരൻ രൂപീകരിച്ച ‘അമ്മാ മക്കള്‍ മുന്നേറ്റ കഴകം” നിലവില്‍ എൻ.ഡി.എയുടെ ഭാഗമാണ്. അതേസമയം ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശശികലയുമായി അടുക്കുന്നതില്‍ താത്പര്യമില്ല. ജയലളിതയുടെ തോഴിയായിരുന്നപ്പോഴുള്ള ജനസ്വാധീനം ശശികലയ്ക്ക് ഇപ്പോഴില്ല. 2027 ജനുവരി 27 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ശശികലയ്ക്ക് അയോഗ്യതയുണ്ട്. പാർട്ടി പ്രഖ്യാപന നീക്കം ശശികലയുടെ സമ്മർദ്ദതന്ത്രം എന്ന സംശയത്തിലാണ് അണ്ണാ ഡി.എം.കെ നേതൃത്വം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക