പോക്സോ കേസില്‍ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് പോലീസ് പിടിയില്‍.നിലമ്ബൂർ പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. പതിനാറുകാരിയാണ് പരാതി നല്‍കിയത്.
2025 സെപ്റ്റംബർ കാസർകോട്ടെ ലോഡ്ജില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മോട്ടീവേഷണല്‍ സ്പീക്കർ എന്ന നിലയില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഫിലിപ്പ്. സ്കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ പരിപാടികളിലേയുമാണ് ഫിലിപ്പ് ശ്രദ്ധനേടിയത്. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്ബാട് ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















