35 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ അധികാരത്തിൽനിന്ന് പുറത്താക്കി പാലാ നഗരസഭയിൽ യുഡിഎഫ് അധികാരം പിടിച്ചത്. സ്വതന്ത്ര മുന്നണിക്ക് പിന്തുണ നൽകി കൊണ്ടായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. എന്നാൽ ഭരണ നിർവഹണത്തിന്റെ ആദ്യ നാളുകളിൽ തന്നെ നഗരഭരണം വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയി മാറുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഗ്രീസ് അടിക്കുന്ന സർവസാധാരണക്കാരായ തൊഴിലാളികൾ കയ്യേറ്റം നടത്തി എന്ന് ആരോപിച്ച് അവരെ ഒഴിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് ഇപ്പോൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തൊഴിലാളികളുടെ അവസ്ഥയറിഞ്ഞ് ഈ വിഷയത്തിൽ അവർക്കൊപ്പം നിന്ന് യുഡിഎഫ് കൗൺസിലർമാരെ പോലും ഒറ്റപ്പെടുത്തുന്ന സമീപനവും യുഡിഎഫിനുള്ളിൽ തന്നെ ഉടലെടുത്തിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. നഗരസഭയ്ക്കുള്ളിൽ വൻകിടക്കാരുടെ വമ്പൻ കയ്യേറ്റങ്ങൾ നിരവധി ഉള്ളപ്പോഴാണ് അത്താഴ പട്ടിണിക്കാരായ തൊഴിലാളികളോട് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം കർശനമായ നിലപാട് നഗരസഭാ ഭരണസമിതി സ്വീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗര ഹൃദയത്തിൽ മുനിസിപ്പൽ ബങ്ക് ലൈസൻസ് അനധികൃതമായി കൈമാറി കയ്യേറ്റം നടത്തി വലിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനെതിരെ പരാതിയുയർന്നിട്ട് മാസങ്ങളായി. ഉദ്യോഗസ്ഥർ അടക്കമുള്ളവർ വൻ തുക കൈക്കൂലി വാങ്ങിയാണ് ഈ ഇടപാടിന് പിന്നിൽ പ്രവർത്തിച്ചത് എന്നതിന്റെ രേഖകളടക്കം പുറത്തുവരികയും ചെയ്തു. എന്നിട്ട് അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്ത ഭരണസമിതിയാണ് ഇപ്പോൾ ഇത്തരത്തിൽ അധപതിച്ച ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക