കാമുകിക്കൊപ്പം ഷോപ്പിങ് മാളില്‍ എത്തിയ ഭര്‍ത്താവിനെ കയ്യോടെ പിടികൂടി ഭാര്യ. ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഷോപ്പിംഗ് മാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സിറ്റികാർട്ട് ഷോപ്പിംഗ് മാളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വെച്ചാണ് ഭർത്താവിനെ കാമുകിക്കൊപ്പം ഭാര്യ പിടികൂടുന്നത്.

വാലന്റൈൻസ് ഡേ ഷോപ്പിങ്ങിനായി എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ മകനോടൊപ്പമായിരുന്നു ഭാര്യ എത്തിയത്. തുടര്‍ന്ന് ഭാര്യ പ്രകോപിതയാകുന്നതും വീഡിയോയില്‍ കാണാം. അസഭ്യം പറഞ്ഞുകൊണ്ട് ഭാര്യ ഭർത്താവിന്റെ കാമുകിയുമായി അടിയുണ്ടാക്കുകയും കൂട്ടത്തല്ലിലേക്ക് നയിക്കുകയും ചെയ്തു. ഭാര്യയും കാമുകിയും പരസ്പരം മുടി പിടിച്ചുവലിക്കുകയും ചെയ്തു. ഏതാണ്ട് 15 മിനിറ്റോളം നീണ്ടുനിന്ന കൂട്ടത്തല്ലിനിടെ ഭര്‍ത്താവ് സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാളിലുണ്ടായിരുന്ന ആളുകള്‍ ഈ ദൃശ്യങ്ങളെല്ലാം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു.അതേസമയം,ഭാര്യ പിന്നീട് ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയതായി റോവർട്ട്‌സ്ഗഞ്ച് കോട്‌വാലി ഇൻസ്പെക്ടർ രാംസ്വരൂപ് വർമ്മ പറഞ്ഞു. ഭർത്താവ് മറ്റേ സ്ത്രീയെ അമിതമായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഭാര്യ പരാതി പറഞ്ഞു. പൊലീസ് ഇരുവരെയും ഉപദേശിക്കുകയും ഭര്‍ത്താവിനെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക