പാലാ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ രചിക്കപ്പെട്ടത് തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ട പുതുചരിത്രം ആണ്. മുഴുവൻ ഭാരവാഹിത്വങ്ങളിലേക്കും വനിതാ പ്രതിനിധികൾ വിജയിച്ചു എന്നതാണ് ഇത്തവണത്തെ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടാവുന്നത്. അഡ്വക്കേറ്റ് ഉഷ മേനോൻ അവതരിപ്പിച്ച പാനലാണ് ഉജ്ജ്വല വിജയം നേടിയത്.

പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിങ്ങനെ 15 ഭാരവാഹികളാണ് ബാർ അസോസിയേഷനിൽ ഉള്ളത്. അഡ്വക്കേറ്റ് ഉഷ മേനോൻ നേതൃത്വം നൽകിയ പാനലിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് മാത്രമാണ് മത്സരം നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അഡ്വക്കേറ്റ് ജോസുകുട്ടി കുഴിത്തോട്ടിന് 70 വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ 163 വോട്ടുകൾ നേടി എതിർ സ്ഥാനാർത്ഥിയുടെ ആകെ വോട്ടിനേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ഉഷാ മേനോൻ വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാരവാഹി പട്ടിക ചുവടെ

  • പ്രസിഡന്റ്: അഡ്വക്കേറ്റ് ഉഷാ മേനോൻ
  • വൈസ് പ്രസിഡന്റ്: മിനിമോൾ സിറിയക് വലിയവീട്ടിൽ
  • സെക്രട്ടറി: രമ്യ ആർ കാക്കനാട്
  • ജോയിന്റ് സെക്രട്ടറി: പ്രജീഷ ജോസ് വാതല്ലൂർ
  • ട്രഷറർ: നിഷ നിർമ്മല ജോർജ് പുത്തൻപുരക്കൽ
  • എക്സിക്യൂട്ടീവ് അംഗങ്ങൾ: ആശാ രവി, ദീപ എൻ ജി, ഐറിൻ എലിസബത്ത്, ഗായത്രി രവീന്ദ്രൻ, മാഗി ബെല്‍റാം, മഞ്ജുഷ കെ ജി, രമ്യ റോസ് ജോർജ്, സഞ്ജു പി എസ്, സോളിമോൾ സെബാസ്റ്റ്യൻ, ടിനു സ്കറിയ

പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ഉഷാ മേനോൻ പൂഞ്ഞാർ സ്വദേശിനിയാണ്. കഴിഞ്ഞ 35 കൊല്ലമായി ഇവർ പാലായിൽ പ്രാക്ടീസ് ചെയ്ത് വരികയാണ്. അഭിഭാഷകനായ പി ബിജുവാണ് ഭർത്താവ്. രവിശങ്കർ, രാധികാ മേനോൻ എന്നിവരാണ് മക്കൾ. മരുമകൾ കൃഷ്ണപ്രിയ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക