ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച്‌ ബിജെപി. ആദ്യഘംട്ടം മുതല്‍ വ്യക്തമായ ലീഡ് നേടിയ ബിജെപി ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണിന്റെ ഘട്ടത്തില്‍ രണ്ടുതവണ മാത്രമാണ് എഎപി ലീഡില്‍ വന്നത്. അതും മിനിറ്റുകള്‍ മാത്രമായിരുന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി ലീഡ് നില അമ്ബത് കടന്നു. എന്നാല്‍ എഎപി മുന്നേറ്റത്തിന്റെ സൂചനകള്‍ നല്‍കി മുന്നിലെത്തി. എന്നാല്‍ ബിജെപി വേഗം തന്നെ ലീഡ് തിരികെ പിടിക്കുകയും ചെയ്തു. എഎപി 27 സീറ്റില്‍ ഒതുങ്ങി. നിലവിൽ 28നും 30നും ഇടയിൽ മണ്ഡലങ്ങളിൽ മാറിമറിഞ്ഞ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും പലയിടത്തും ഭൂരിപക്ഷം വളരെ നേർത്തതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹി ഭരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. അഴിമതിക്കെതിരെ ചൂലെടുത്ത് രംഗത്തെത്തിയ എഎപിയെ ഡല്‍ഹിയിലെ ജനങ്ങള്‍ തൂത്ത് എറിഞ്ഞിരിക്കുകയാണ്. അരവിന്ദ് കേജരിവാള്‍, മനീഷ് സിസോസിദിയ, മുഖ്യമന്ത്രി അതിഷി എന്നിവര്‍ ഇപ്പോഴും പിന്നിലാണ്.

ദില്ലിയിലെ ഭൂരിപക്ഷ മധ്യവർഗ വോട്ടർമാരെ സ്വാധീനിച്ചത് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി ഇളവാണ്. അതോടൊപ്പം തന്നെ ആം ആദ്മി പാർട്ടി സ്വന്തമാക്കിയിരുന്ന ഹൈന്ദവ വോട്ട് ബാങ്കുകൾ തിരികെ പിടിക്കുവാനും ബിജെപിക്കായി എന്ന് വിലയിരുത്തലുണ്ട്. കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇരുന്നിട്ട് കൂടി ന്യൂനപക്ഷ ആധിപത്യ മണ്ഡലങ്ങളിൽ പോലും ബിജെപി നടത്തിയ കുതിപ്പ് രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് ആകെ അത്ഭുതമായി മാറുകയാണ്. ഡൽഹിയിലെ ന്യൂനപക്ഷ വോട്ടുകൾ പോലും ബിജെപിക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടു എന്ന സംശയം പോലും ഇവിടെ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക