സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച ‘കടക്ക് പുറത്ത്’ ക്യാമ്പയിൻ്റെ ഭാഗമായി കുറ്റുപത്രവും വെബ്സൈറ്റും പുറത്തിറക്കി. കോണ്‍ഗ്രസ് ആണ് വെബ്സൈറ്റിന് പിന്നില്‍. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.

സർക്കാരിനെതിരായ ജനങ്ങളുടെ പരാതികള്‍ രേഖപ്പെടുത്താനും സൗകര്യമുണ്ടാകുമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക് എത്തിച്ചേരാനാകും.വെബ്സൈറ്റില്‍ പി ആർ ഭരണം മുതല്‍ അമ്പല മോഷണം വരെയുള്ള കുറ്റപത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവിധ മേഖലകളിലെ സർക്കാരിൻ്റെ വീഴ്ച്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വെബ്സൈറ്റ് ലിങ്ക് ചുവടെ: https://www.kadakkupurathu.com/

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക