നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ. ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇടപെട്ടതില്‍ ജോജുവിന് തെറ്റ് മനസ്സിലായെന്നും ഷിയാസ് പറഞ്ഞു. ജോജു ജോർജും മുഹമ്മദ് ഷിയാസും കെട്ടിപ്പിടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായതിന് പിന്നാലെയാണ് പ്രതികരണം.

“ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ട് അദ്ദേഹം തിരുത്തിയപ്പോള്‍ ഞങ്ങള്‍ പിന്നെന്തിനാണ് അദ്ദേഹത്തെ ഉപദ്രവിക്കുന്നത്? ഞങ്ങള്‍ വലിയ സുഹൃത്തുക്കളാണ്. പ്രശ്നങ്ങളൊക്കെ അന്നേ തീർന്നു. ഇടയ്ക്ക് കാണുമ്പോള്‍ സൌഹൃദം പ്രകടിപ്പിക്കാറുണ്ട്. ഞങ്ങളുടെ രക്തത്തിലുള്ള കാര്യമാണത്. ഉപദ്രവിക്കുന്ന ആളുകളെ അതേ രീതിയില്‍ ശത്രുതയോടെ കാണുകയും ആ രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സിപിഎമ്മിന്‍റെ സമീപനം എന്തായാലും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ട് തിരുത്തിയ ഒരാളെ ഉള്‍ക്കൊള്ളുന്നതില്‍ എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല”- ഷിയാസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല് വർഷം മുൻപ് സംഭവിച്ചത്

നാല് വർഷം മുൻപ് കൊച്ചിയില്‍ ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ജോജു ശബ്ദമുയർത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിമർശിച്ചത് ഷിയാസായിരുന്നു. ജോജുവിന്‍റെ കാറിന്‍റെ ചില്ല് കോണ്‍ഗ്രസ് പ്രവർത്തകർ അടിച്ചു പൊട്ടിച്ചു. അത് കേസും വലിയ വിവാദവും ആയിരുന്നു. പ്രശ്നങ്ങളൊക്കെ തീർന്നെന്നും അന്നത്തെ തെറ്റ് ജോജുവിന് മനസ്സിലായെന്നും ഷിയാസ് പറയുന്നു. ദുബൈയില്‍ വച്ച്‌ കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും സൌഹൃദം പുതുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക