പാലാ രാക്കുളി പെരുന്നാൾ (Pala Rakkuli Perunnal) എന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജനുവരി 6-ന് ആഘോഷിക്കുന്ന, ചരിത്രപ്രസിദ്ധമായ ദനഹാ (Epiphany) തിരുനാളാണ്. “രാത്രിയിൽ കുളി” (bath in the night) എന്ന് അർത്ഥം വരുന്ന ഈ ആഘോഷത്തിൽ യേശുക്രിസ്തുവിൻ്റെ ജ്ഞാനസ്നാനത്തെ അനുസ്മരിക്കുന്ന ചടങ്ങുകളുണ്ട്. ഇതിൽ ഏറ്റവും പ്രധാനം മലയുന്താണ്. ബത്‌ലഹേം മലയെയും ഈശോയുടെ തിരുപിറവിയെയും അനുസ്മരിപ്പിച്ച് തിരുപ്പിറവി നടന്ന പുൽക്കൂടിൻ്റെ ഘടകങ്ങളും കൂടി ഉൾപ്പെടുത്തി 1883 ൽ ബഹു യൗസേപ്പ് അച്ചനാണ് രാക്കുള്ളിക്ക് എഴുന്നെള്ളിക്കുന്ന മല രൂപകൽപ്പന ചെയ്തത്.ആദ്യ കാലത്ത് മുളവാരിയും പനമ്പും ഉപയോഗിച്ച് മല നിർമ്മിച്ചു എന്ന് ചരിത്രത്തിൽ കാണുന്നു. പിന്നീട് തടികൊണ്ടുള്ള മല നിർമ്മിക്കുകയായിരുന്നു. 150 ൽ അധികം ആൾക്കാർ മല എടുത്ത് പൊന്തിയും താഴ്ത്തിയും ഓടുന്ന ആചാരമാണ് മലയുന്ത്.
കിഴതടിയൂർ കരക്കാരുടെ അവകാശം
മലയുന്ത് കിഴതടിയൂർ കരക്കാരുടെ മാത്രം അവകാശമാണ്. ആചാരപരമായി കൽപ്പിച്ചു നൽകിയ ഈ അവകാശത്തിനു മേൽ മറ്റുള്ളവർ കടന്നു കയറ്റം നടത്താൻ ശ്രമിച്ചപ്പോൾ പലവട്ടം രൂക്ഷമായ സംഘർഷങ്ങൾ ഉണ്ടായ ചരിത്രവും രാക്കുളി പെരുന്നാളിന് ഉണ്ടായിട്ടുണ്ട്. മറ്റു തിരുസ്വരൂപങ്ങൾ വഹിക്കുവാനുള്ള അവകാശം ഇതര ദേശക്കാർക്ക് ഉള്ളപ്പോൾ ഇത് കിഴതടിയൂർ കരയുടെ കുത്തകയായി പൊതുവിൽ അംഗീകരിക്കപ്പെട്ട് പാലിച്ചു പോരുന്ന ഒരു സമ്പ്രദായമാണ്.
ആചാരലംഘനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള റീൽ ചിത്രീകരണം ലക്ഷ്യമിട്ട്
നവമാധ്യമങ്ങളുടെ അതിപ്രസരം സമസ്ത മേഖലകളിലും ദൃശ്യമാകുന്ന ഒരുകാലത്ത് കേവലമായ തെരഞ്ഞെടുപ്പ് പ്രചരണ വേലകൾക്കായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരം ലംഘിച്ച നടപടിയാണ് ജോസ് കെ മാണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മലയുന്തിൽ ജോസ് കെ മാണി പങ്കെടുത്തത് എത്രത്തോളം ആത്മാർത്ഥതയോടെയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന പിആർ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. ആചാരപരമായി കൽപ്പിച്ചു നൽകപ്പെട്ട കിഴതടിയൂർ കരയുടെ അവകാശങ്ങളിലേക്കാണ് പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന കേരള കോൺഗ്രസ് നേതാവ് കടന്നു കയറിയത് എന്നുള്ളത് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.
പെരുന്നാൾ അലങ്കോലപ്പെടുന്ന രീതിയിൽ ഒരു സംഘർഷം ഉണ്ടാകാതിരിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആളുകൾ മിതത്വവും സംയമനവും പാലിച്ചത് മൂലമാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത് എന്നും പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. ആചാരലംഘനം മുഖമുദ്രയാക്കിയ രാഷ്ട്രീയ മുന്നണിയുടെ ഭാഗഭായതിനാൽ അത്തരം ഒരു സംസ്കാരം അവലംബിച്ചതിന്റെ ഫലമാണോ ഇത്തരം ഗുരുതരമായ ഒരു പിഴവ് രാജ്യസഭ എംപി കൂടിയായ മാണി ഗ്രൂപ്പ് ചെയർമാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നുപോലും വിലയിരുത്തേണ്ട നിലയിലേക്കാണ് കാര്യങ്ങൾ അധപതിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ ചുവടെ കാണാം👇

















